മോസ്കോ: രാജ്യത്തിന്റെ പ്രതിരോധത്തിനായി തങ്ങൾ ഏതു മാർഗവും സ്വീകരിക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യയുക്രെയ്നിൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചതു പടിഞ്ഞാറൻ രാജ്യങ്ങൾ ഗൗരവമായി കാണുമെന്നു പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. സ്വയം പ്രതിരോധിക്കാൻ ഏതു മാർഗവും ഉപയോഗിക്കാൻ റഷ്യ തയാറാണെന്നു യുഎസും സഖ്യകക്ഷികളും മനസ്സിലാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രശ്‌നങ്ങൾ കൂട്ടാൻ റഷ്യ ആഗ്രഹിക്കുന്നില്ല. യുഎസും പങ്കാളികളുമായും തെറ്റിദ്ധാരണ ഒഴിവാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവർ കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരുന്നില്ലെങ്കിൽ ഞങ്ങൾ കൂടുതൽ മിസൈലുകൾ അയയ്ക്കും”- ലാവ്റോവ് പറഞ്ഞു.യുക്രെയ്നിലെ പ്രാദേശിക ഇടപെടലുകൾ പ്രതിരോധിക്കാൻ രൂപകൽപന ചെയ്‌ത മിസൈലാണു റഷ്യ രണ്ടാഴ്‌ച മുൻപ് അയച്ചത്. മിസൈൽ 700 കിലോമീറ്റർ സഞ്ചരിച്ചു ഡിനിപ്രോയിൽ എത്തി. സൈനിക വ്യവസായിക സമുച്ചയത്തെ ലക്ഷ്യംവച്ചുള്ള ആക്രമണമാണെന്നാണു റഷ്യൻ ഉദ്യോഗസ്ഥർ ഇതിനെ വിശേഷിപ്പിച്ചത്.