Thursday, January 23, 2025

HomeNewsKeralaജനങ്ങള്‍ക്ക് സര്‍ക്കാര്‍ വക ഷോക്ക്;  വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

ജനങ്ങള്‍ക്ക് സര്‍ക്കാര്‍ വക ഷോക്ക്;  വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

spot_img
spot_img

തിരുവനന്തപുരം: ജനങ്ങള്‍ക്ക് മേലെ ഇടിത്തീപോലെ വൈദ്യുതി നിരക്ക് സംസ്ഥാന സർക്കാർ വർധിപ്പിച്ചു.. യൂണിറ്റിന് 16 പൈസയുടെ വര്‍ധനവാണ് വരുത്തിയത്. യൂണിറ്റ് 16 പൈസ വീതം വര്‍ധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. നിരക്ക് വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ബിപിഎല്ലുകാര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. അടുത്ത സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ യൂണിറ്റിന് 12 പൈസയും വര്‍ദ്ധിപ്പിക്കും. ഫിക്‌സഡ് ചാര്‍ജ്ജും കൂട്ടി. ഇതിനിടെ വൈദ്യുതി നിരക്ക് വര്‍ധനയെ ന്യായീകരിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി രംഗത്തെത്തി. നിവര്‍ത്തിയില്ലാതെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. പല വിഭാഗങ്ങള്‍ക്കും ഇത് ദോഷം ചെയ്യുമെന്നറിയാം. നിരക്ക് വര്‍ധിപ്പിക്കാതെ പറ്റാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടി. പുറത്തു നിന്നാണ് വൈദ്യുതി വാങ്ങുന്നത്. ബോര്‍ഡിന് പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥയുണ്ട്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നത് വലിയ പ്രതിസന്ധിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments