Thursday, January 23, 2025

HomeMain Storyബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന് കര്‍ശന ഉപാധികളോടെ ജാമ്യം

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന് കര്‍ശന ഉപാധികളോടെ ജാമ്യം

spot_img
spot_img

മ്യൂഡല്‍ഹി: യുവനടിയുടെ പരാതിയിന്മേലെടുത്ത ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് കര്‍ശന ഉപാധികളോടെ ജാമ്യം. സംസ്ഥാനം വിടാന്‍ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം, പ്രതി അന്വേഷണത്തോട് സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതി പരാതിക്കാരിയോ മറ്റ് കേസുമായി ബന്ധപ്പെട്ട് ആരെയാം കാണാന്‍ പാടില്ലെന്നും പരാതിക്കാരിയുമായി ഫോണ്‍ ബന്ധപ്പടരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2016-ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. നിള തിയറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും ഇതിന് ശേഷം സിനിമ ചര്‍ച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതിക്കാരിയുടെ മൊഴി. കേസില്‍ സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ സിദ്ദിഖ് ഒളിവിലും പോയിരുന്നു. സുപ്രീംകോടതി ഉത്തരവോടെയാണ് പിന്നീട് സിദ്ദിഖ് പുറം ലോകത്ത് പ്രത്യക്ഷപ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments