Thursday, January 23, 2025

HomeMain Storyവിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശിലേയ്ക്ക്

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശിലേയ്ക്ക്

spot_img
spot_img

ന്യൂഡല്‍ഹി:ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അടുത്തയാഴ്ച ബംഗ്ലാദേശില്‍ സന്ദര്‍ശനം നടത്തും. ഡിസംബര്‍ ഒൻപതിന് മിസ്രി ബംഗ്ലാദേശിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശില്‍ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ രാജിവയ്ക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ കാവല്‍ സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തതിനുശേഷം ധാക്ക സന്ദര്‍ശിക്കുന്ന ഏറ്റവും മുതിര്‍ന്ന ഇന്ത്യന്‍ പ്രതിനിധിയാണ് വിക്രം മിസ്രി. ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറിയുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇസ്‌കോണ്‍ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും നീതിയുക്തമായ വിചാരണ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വക്താവ് പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ചിന്മയ് കൃഷ്ണദാസിനെ ബംഗ്ലാദേശ് അറസ്റ്റു ചെയ്തത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യം മുറുകി നില്‍ക്കുന്ന വേളയിലാണ് വിദേശകാര്യ സെക്രട്ടറിയുടെ സന്ദര്‍ശനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments