ന്യൂഡൽഹി : നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരൻമാർ ഉടൻ സിറിയ വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. ലഭ്യമായ ഏറ്റവും നേരത്തെയുള്ള വിമാനങ്ങളിൽ അവിടെനിന്നു മടങ്ങാൻ ഇന്ത്യൻ പൗരന്മാർ ശ്രമിക്കണം. ഇതിനു സാധിക്കാത്തവർ പരമാവധി മുൻകരുതൽ എടുക്കുകയും
സുരക്ഷ ഉറപ്പാക്കുകയും ചെയ്യണം. സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ പൗരന്മാർ ഒഴിവാക്കണം. നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പറായ +963 993385973 (വാട്‌സ്ആപ്പിലും), ഇ-മെയിൽ ഐഡി hoc.damascus@mea.gov.in എന്നിവയിൽ അപ്‌ഡേറ്റുകൾക്കായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു
.