തെഹ്റാൻ: ആണവായുധം നിർമിക്കാനാവശ്യമായ യുറേനിയം ശേഖരം ഇറാൻ വർധിപ്പിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് അന്താരാ ഷ്ട്ര ആണവോർജ ഏജൻസി.
ആണവായുധം നിർമിക്കാനുള്ള എല്ലാ സൗകര്യവും ഇറാനുണ്ടെന്നും അവരത് പ്രവർത്തന സജ്ജമാക്കുകയാ ണെന്നും ഐ.എ.ഇ.എ മേധാവി റഫേൽ മരി യാനോ ഗ്രോസി പറഞ്ഞു. ഇക്കാര്യം ഐ.എ. ഇ.എ ഉദ്യോഗസ്ഥർ പരിശോധിക്കുമെന്നും അ ദ്ദേഹം കൂട്ടിച്ചേർത്തു.ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇന്റർ നാഷൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌ട്രാറ്റജിക് സ്റ്റഡീസ് സംഘടിപ്പിച്ച സംവാദത്തിൻ്റെ പശ്ചാത്തലത്തി ൽ സംസാരിക്കുകയായിരുന്നു ഗ്രോസി.