Thursday, January 23, 2025

HomeNewsIndiaയുദ്ധത്തിനിടയിലും ഇന്ത്യക്കു വേണ്ടി ഐഎൻഎസ് തുഷിൽ നിർമിക്കാൻ ഒരുമിച്ച് റഷ്യയും യുക്രെയ്നും: കപ്പൽ ഇന്ത്യയ്ക്കു കൈമാറി

യുദ്ധത്തിനിടയിലും ഇന്ത്യക്കു വേണ്ടി ഐഎൻഎസ് തുഷിൽ നിർമിക്കാൻ ഒരുമിച്ച് റഷ്യയും യുക്രെയ്നും: കപ്പൽ ഇന്ത്യയ്ക്കു കൈമാറി

spot_img
spot_img

മോസ്കോ: യുദ്ധത്തിനിടയിലും, ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ നിർമിക്കാൻ ഒരുമിച്ചു പ്രവർത്തിച്ച് റഷ്യയും യുക്രെയ്നും. 2016ൽ ഇന്ത്യ റഷ്യയ്ക്ക് ഓർഡർ നൽകിയ 2 നാവിക കപ്പലുകളിൽ ഒന്നായ ഫ്രിഗേറ്റ് – ഐഎൻഎസ് തുഷിൽ നിർമിക്കാനാണു റഷ്യയും യുക്രെയ്നും കൈകൊടുത്തത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തിങ്കളാഴ്ച മോസ്‌കോയിൽ എത്തിയപ്പോൾ കപ്പൽ ഇന്ത്യയ്ക്കു കൈമാറി.

കപ്പലിന്റെ പ്രാഥമിക എൻജിനുകൾ, ഗ്യാസ് ടർബൈനുകൾ എന്നിവ നിർ‌മിച്ചതു യുക്രെയ്നിലാണ്. യുക്രെയ്ന്‍ എൻജിനുള്ള യുദ്ധക്കപ്പൽ റഷ്യ ഇന്ത്യയ്‌ക്കായി നിർമിച്ചത് ഇരു രാജ്യങ്ങൾക്കും ഇന്ത്യയോടുള്ള ബന്ധം വ്യക്തമാക്കുന്നു. റഷ്യയിൽ നിന്നുള്ള 2 കപ്പലുകൾക്ക് പുറമേ, സമാനമായ രണ്ടെണ്ണം കൂടി ഇന്ത്യയിൽ നിർമിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. അവ ഗോവയിലെ കപ്പൽശാലയിൽ നിർമിക്കാനാണ് സാധ്യത.

ഇന്ത്യൻ നാവികസേനയിലെ ഭൂരിഭാഗം കപ്പലുകളും യുക്രെയ്ൻ കമ്പനിയായ സോറിയ-മാഷ്പ്രോക്റ്റ് നിർമിച്ച ഗ്യാസ് ടർബൈനുകളാണ് ഉപയോഗിക്കുന്നത്. എൻജിനുകൾ യുദ്ധക്കപ്പലിൽ സ്ഥാപിക്കുന്നതിനു മുൻപ് ഇന്ത്യ ഇത് യുക്രെയ്നിൽനിന്നു വാങ്ങി റഷ്യയിൽ എത്തിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments