Thursday, December 12, 2024

HomeNewsKeralaതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി, മൂന്നു പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുത്ത് യുഡിഎഫ്

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി, മൂന്നു പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുത്ത് യുഡിഎഫ്

spot_img
spot_img

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി, മൂന്നു പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുത്ത് യുഡിഎഫ് .പാലക്കാട് തച്ചന്‍പാറ തൃശ്ശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലാണ് ഭരണമാറ്റം. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി.

സംസ്ഥാനത്ത് 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോട്ടയം അതിരമ്പുഴ മൂന്നാം വാര്‍ഡും കൊല്ലം പടിഞ്ഞാറേ കല്ലട എട്ടാം വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. കണ്ണൂര്‍ കണിച്ചാല്‍ മാടായി പഞ്ചായത്തുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി.തൃശ്ശൂര്‍ നാട്ടികയില്‍ യുഡിഎഫിന് അട്ടിമറി വിജയം. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ 260 വോട്ടിന് എല്‍ഡിഎഫ് വിജയിച്ച വാര്‍ഡിലാണ് യുഡിഎഫിന്റെ അട്ടിമറി വിജയം. ഇത് ഇതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായി.ചൊവ്വന്നൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. സെബി മണ്ടു മ്പാല്‍ 25 വോട്ടിന് വിജയിച്ചു. കൊടുങ്ങല്ലൂര്‍ നഗരസഭ 41-ാം വാര്‍ഡില്‍ എന്‍ഡിഎ സീറ്റ് നിലനിര്‍ത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗീതാറാണി വിജയിച്ചു.പാലക്കാട് തച്ചമ്പാറ ഭരണം സിപിഎമ്മിന് നഷ്ടമായി. തച്ചമ്പാറയില്‍ നാലാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ അലി തേക്കത്ത് 28 വോട്ടിന് സി.പി.ഐ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. ഇതോടെ പതിനഞ്ചംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് എട്ടുപേരുടെ പിന്തുണയായി. എല്‍.ഡി.എഫിന് തച്ചമ്പാറ പഞ്ചായത്ത് ഭരണം നഷ്ടപ്പെടും. എല്‍ഡിഎഫ് അംഗം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയായിരുന്നു എല്‍ഡിഎഫ് ഭരിച്ചിരുന്നത്.

ചാലിശ്ശേരി പഞ്ചായത്തില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. യുഡിഎഫിലെ കെ സുജിത 104 വോട്ടിന് വിജയിച്ചു. ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന യുഡിഎഫിലെ എവി സന്ധ്യ രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. കൊടുവായൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.മുരളീധരന്‍ 108 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കെ. കെ മണിയുടെ നിര്യാണത്തെ തുട4ന്നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.കൊല്ലം ഏരൂര്‍ ഗ്രാമപഞ്ചായത്ത് 17 വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മഞ്ജു 87 വോട്ടിന് വിജയിച്ചു. പടിഞ്ഞാറേ കല്ലട അഞ്ചാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധു കോയിപ്പുറത്ത് 92 വോട്ടുകള്‍ക്ക് വിജയിച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ അഡ്വ. ഉഷ തോമസ് 43 വോട്ടുകള്‍ക്ക് വിജയിച്ചു. തേവലക്കര 22 ആം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ അജിതാ സാജന്‍ വിജയിച്ചു. തേവലക്കര 22 ആം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ ബിസ്മി അനസ് വിജയിച്ചു.

കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് തെക്കേമുറി വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ തുളസി 164 വോട്ടുകള്‍ക്ക് വിജയിച്ചു.പത്തനംതിട്ട എഴുമറ്റൂര്‍ അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ഥി റാണി ടീച്ചര്‍ 48 വോട്ടുകള്‍ക്ക് വിജയിച്ചു. നിരണം ഏഴാം വാര്‍ഡ് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. 211 വോട്ടിനു റെജി കണിയാം കണ്ടത്തില്‍ വിജയിച്ചു. 28 വര്‍ഷമായി എല്‍ ഡി എഫിന്റെ സീറ്റായിരുന്നു ഇത്. കോന്നി അരുവാപ്പുലം പഞ്ചായത്ത് 12 വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മിനി രാജീവ് വിജയിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂര്‍ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോളി ഡാനിയേല്‍ ജയിച്ചു. 1309 ലീഡ് സീറ്റ് നിലനിര്‍ത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന ഡിവിഷനില്‍ യുഡിഎഫ് വിജയിച്ചു. 245 വോട്ടുകള്‍ക്ക് ശരത് മോഹന്‍ സീറ്റ് നിലനിര്‍ത്തി. കണ്ണൂര്‍ കണിച്ചാര്‍ പഞ്ചായത്ത് ആറാം വാര്‍ഡും പഞ്ചായത്ത് ഭരണവും എല്‍ഡിഎഫ് നിലനിര്‍ത്തി . സിപിഎമ്മിലെ രതീഷ് പൊരുന്നന്‍ 199 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് ആറും സീറ്റുകളാണുളളത്. മാടായി പഞ്ചായത്ത് ആറാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. മണി പവിത്രന്‍ 234 വോട്ടിന് വിജയിച്ചു.

ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്ത് പന്നൂര്‍ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സിറ്റിംങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ എ.എന്‍ ദിലീപ് കുമാറാണ് വിജയിച്ചത്. പഞ്ചായത്തില്‍ ഭരണ മാറ്റത്തിന് സാധ്യതയുണ്ട്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സാന്ദ്രാമോള്‍ ജിന്നി 745 വോട്ടുകള്‍ക്ക് ജയിച്ചു. ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ദീപക്ക് എരുവ വിജയിച്ചു. എല്‍ഡിഎഫിന് സീറ്റ് നഷ്ടമായി. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിന്റെ പഞ്ചായത്താണിത്. മഞ്ചേരി നഗരസഭ കരുവമ്പ്രം വാര്‍ഡ് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ഫൈസല്‍ മോന്‍ 43 വോട്ടുകള്‍ക്കാണ് വിജയിച്ചത്.കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് എമ്മിലെ ടി ഡി മാത്യു 247 വോട്ടിന് ജയിച്ചു. പഞ്ചായത്ത് ഭരണത്തില്‍ മാറ്റമില്ല.

ഈരാറ്റുപേട്ട നഗരസഭ 16 വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ റുബീന നാസര്‍ 101 വോട്ടിന് വിജയിച്ചു. കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18 ആം വാര്‍ഡായ ആനയാംകുന്ന് വെസ്റ്റ് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. 234 വോട്ടുകള്‍ക്കാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി കൃഷ്ണദാസന്‍ കുന്നുമ്മല്‍ വിജയിച്ചത്.മലപ്പുറം ആലങ്കോട് പഞ്ചായത്തില്‍ വാര്‍ഡ് 18 പെരുമുക്ക് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അബ്ദുറഹ്മാനാണ് വിജയിച്ചത്. തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാമന്‍കോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. അഖില മനോജ് ആണ് വിജയിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments