Thursday, December 12, 2024

HomeMain Story2024ലെ ട്രെൻഡിങ് സെർച്ച് റിപ്പോർട്ട് പുറത്തുവിട്ട് ഗൂഗിൾ; ട്രംപും യുഎസ് തിരഞ്ഞെടുപ്പും മുമ്പിൽ തന്നെ

2024ലെ ട്രെൻഡിങ് സെർച്ച് റിപ്പോർട്ട് പുറത്തുവിട്ട് ഗൂഗിൾ; ട്രംപും യുഎസ് തിരഞ്ഞെടുപ്പും മുമ്പിൽ തന്നെ

spot_img
spot_img

2024ലെ സെർച്ച് ട്രെൻഡിങ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിൾ. വിവിധ വിഭാഗങ്ങളിലായി ലോകം ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകളും സംഭവങ്ങളുമാണ് ഗൂഗിൾ പുറത്തുവിട്ടിരിക്കുന്നത്. ഇതുപ്രകാരം, 2024ൽ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞത് ‘കോപ അമേരിക്ക’ ഫുട്ബാൾ ചാമ്പ്യൻഷിപ്പാണ്. വാർത്താപ്രാധാന്യമേറിയ സംഭവങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതാകട്ടെ, യു.എസ് തെരഞ്ഞെടുപ്പും. ഏറ്റവും കൂടുതൽ തിരഞ്ഞ ആളുകളുടെ കൂട്ടത്തിൽ മുന്നിൽ നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണുള്ളത്. മരിച്ച വ്യക്തികളുടെ തിരച്ചിലിൽ മുന്നിലുള്ളത് ഇംഗ്ലീഷ് ഗായകനായ ലിയാം പെയ്നിന്‍റെ പേരാണ്.

ഏറ്റവും കൂടുതൽ തിരഞ്ഞത്

  1. കോപ്പ അമേരിക്ക
  2. യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ്
  3. ഐ.സി.സി മെൻസ് ടി20 ലോകകപ്പ്
  4. ഇന്ത്യ vs ഇംഗ്ലണ്ട്
  5. ലിയാം പെയ്ൻ

ഏറ്റവും കൂടുതൽ തിരഞ്ഞ വാർത്ത

  1. യു.എസ് തെരഞ്ഞെടുപ്പ്
  2. കടുത്ത ചൂട്
  3. ഒളിമ്പിക്സ്
  4. മിൽട്ടൺ ചുഴലിക്കാറ്റ്
  5. ചുഴലിക്കാറ്റ് കാലാവസ്ഥ വിവരം (ജാപ്പനീസ്)

ഏറ്റവും കൂടുതൽ തിരഞ്ഞ ചരമം

  1. ലിയാം പെയ്ൻ
  2. ടോബി കെയ്ത്
  3. ഒ.ജെ. സിംപ്സൺ
  4. ഷാനെൻ ദോഹെർടി
  5. അകിര തോരിയാമ

കൂടുതൽ തിരഞ്ഞ വ്യക്തികൾ

  1. ഡോണൾഡ് ട്രംപ്
  2. വെയ്‍ൽസ് രാജകുമാരി കാതറിൻ
  3. കമല ഹാരിസ്
  4. ഇമാന്‍ ഖലീഫ്
  5. ജോ ബൈഡൻ

അഭിനേതാക്കൾ

  1. കെയ്റ്റ് വില്യംസ്
  2. പവൻ കല്യാൺ
  3. ആദം ബ്രോഡി
  4. എല്ല പർണൽ
  5. ഹിന ഖാൻ

സിനിമ

  1. ഇൻസൈഡ് ഔട്ട് 2
  2. ഡെഡ് പൂൾ ആൻഡ് വോൾവെറിൻ
  3. സാൾട്ട്ബേൺ
  4. ബീറ്റിൽജ്യൂസ് ബീറ്റിൽജ്യൂസ്
  5. ഡ്യൂൺ: പാർട്ട് 2

കായിക താരങ്ങൾ

  1. ഇമാൻ ഖലീഫ്
  2. മൈക്ക് ടൈസൺ
  3. ലാമിൻ യമാൽ
  4. സൈമൺ ബൈൽസ്
  5. ജെയ്ക് പോൾ

ഗൂഗിൾ മാപ്പിൽ കൂടുതൽ തിരഞ്ഞ സ്ഥലങ്ങൾ

  1. സെൻട്രൽ പാർക്ക്, ന്യൂയോർക്ക്. യു.എസ്
  2. റിസാൽ പാർക്ക്, മനില, ഫിലിപ്പീൻസ്
  3. ഒഹോരി പാർക്ക്, ഫുക്കുവോക്ക, ജപ്പാൻ
  4. പാർക്ക് ഗുവെൽ, ബാഴ്സലോണ, സ്പെയിൻ
  5. ഒഡോരി പാർക്ക്, ഹൊക്കോയിഡോ, ജപ്പാൻ
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments