Saturday, December 14, 2024

HomeMain Storyഎഐക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ മുൻ ജീവനക്കാരന്‍ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

എഐക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ മുൻ ജീവനക്കാരന്‍ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

spot_img
spot_img

ന്യൂയോർക്ക്∙ പ്രശസ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കമ്പനിയായ ഓപ്പൺ എഐക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ മുൻ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ വംശജനായ സുചിർ ബാലാജിയെ (26) സാൻ ഫ്രാൻസിസ്കോയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓപ്പൺ എഐയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകനായിരുന്നു സുചിർ. മരണത്തിൽ സംശയിക്കേണ്ടതായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

നവംബർ 26നാണ് അപാർട്മെന്റിൽ സുചിർ ബാലാജിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2020 നവംബർ മുതൽ 2024 ഓഗസ്റ്റുവരെയാണ് സുചിർ ഓപ്പൺ എഐയിൽ ജോലി ചെയ്തത്. ഇലോണ്‍ മസ്കും സാം ആള്‍ട്ട്മാനും ചേർന്നാണ് ഓപ്പൺ എഐ സ്ഥാപിച്ചത്.

മൂന്നു വർഷത്തിനുശേഷം കമ്പനിവിട്ട മസ്ക് പുതിയ കമ്പനി രൂപീകരിച്ചു. ഓപ്പൺ എഐ പകർപ്പവകാശ നിയമങ്ങൾ ലംഘിക്കുകയാണെന്ന് സുചിർ ബാലാജി ഒക്ടോബറിൽ ആരോപിച്ചിരുന്നു. ചാറ്റ് ജിപിടി അടക്കമുള്ള സാങ്കേതിക വിദ്യകൾ ഇന്റർനെറ്റിനെ ദോഷകരമായി ബാധിക്കുകയാണെന്നും സുചിർ വിമർശിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments