Sunday, December 15, 2024

HomeMain Storyമിന്നുകെട്ട് 15 ദിവസം മുമ്പ്; മലേഷ്യയില്‍ ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങവേ ദാരുണാന്ത്യം

മിന്നുകെട്ട് 15 ദിവസം മുമ്പ്; മലേഷ്യയില്‍ ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങവേ ദാരുണാന്ത്യം

spot_img
spot_img

പത്തനംതിട്ട: വിവാഹം കഴിഞ്ഞിട്ട് വെറും 15 ദിവസം മാത്രം, മലേഷ്യയില്‍ ഹണിമൂണ്‍ ആഘോഷിച്ചശേഷം വീട്ടിലേക്ക് മടങ്ങവെയാണ് നിഖിലും അനുവും കാറപകടത്തില്‍ മരണപ്പെടുന്നത്. മക്കളെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടിലേക്ക് പോയ രണ്ടുപേരുടെയും അച്ഛന്‍മാരും അപകടത്തില്‍ മരിച്ചു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ ഇന്ന് രാവിലെയാണ് ദാരുണസംഭവം നടന്നത്. ശബരിമല തീര്‍ഥാടകരുടെ ബസിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കുമ്പഴ മല്ലശ്ശേരി സ്വദേശികളായ നിഖില്‍ മത്തായി, ഭാര്യ അനു നിഖില്‍, നിഖിലിന്റെ അച്ഛന്‍ മത്തായി ഈപ്പന്‍, അനുവിന്റെ അച്ഛന്‍ ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലിനായിരുന്നു അപകടം. നവംബര്‍ 30-നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. യു.കെയില്‍ ജോലി ചെയ്യുകയായിരുന്നു നിഖില്‍. അനു എം.എസ്.ഡബ്ല്യു പൂര്‍ത്തിയാക്കിയിരുന്നു.

മലേഷ്യയില്‍ ഹണിമൂണ്‍ ആഘോഷം കഴിഞ്ഞ് ഇരുവരും തിരുവനന്തപുരത്താണ് വിമാനമിറങ്ങിയത്. ഇവിടെ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. മക്കളെ സ്വീകരിക്കാന്‍ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജുവും തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്.

വീട്ടിലെത്തിയശേഷം ബന്ധുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ നിഖിലും അനുവും തീരുമാനിച്ചിരുന്നു. എന്നാല്‍ വീട് എത്തുന്നതിന് 7 കിലോമീറ്റര്‍ മുന്‍പ് അപകടം സംഭവിച്ചു. അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കള്‍ പൊട്ടിക്കരയുകയായിരുന്നു. അമിതവേഗതയില്‍ എത്തിയ കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകടകാരണം എന്നാണ് സംശയിയിക്കുന്നത്. ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. ഈപ്പന്‍ മത്തായിയിരുന്നു മുന്‍സീറ്റില്‍ ഉണ്ടായിരുന്നത്. പിന്‍ സിറ്റിലായിരുന്നു നിഖിലും അനുവും.

ഹൈദരാബാജില്‍ നിന്നുള്ള ശബരിബല തീര്‍ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് കാര്‍ ബസിലേക്ക് ഇടിച്ചുകയറിയത്. ബസിന്റെ വലതു വശത്തേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാരാണ് ഓടിയെത്തിയത്. ഉടന്‍ തന്നെ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു.

കാറിന്റെ നാല് ഡോറുകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അനുവിന് മാത്രമാണ് ശ്വാസം ഉണ്ടായിരുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്. റോഡിന് വീതിക്കുറവുണ്ടെന്നും ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണം പൂര്‍ത്തിയായശേഷം നിരന്തരം അപകടം ഉണ്ടാകുന്നതായി പഞ്ചായത്ത് പ്രസിഡന്റും പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments