തിരുവനന്തപുരം: അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസഅഡീഷണല്‍ സെക്രട്ടറി മീനാംബിക, അഡീഷണല്‍ ഡയറക്ടര്‍ ഷിബുപരീക്ഷാ ഭവന്‍ ജോയിന്റ് കമ്മീഷണര്‍ ഗിരീഷ് ചോലയില്‍, ഹയര്‍ സെക്കന്‍ഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഷാജിദാ ഡപ്യൂട്ടി ഡയറക്ടര്‍ ക്യു.ഐ.പി. ധന്യ എന്നിവരാണ് സമിതി അംഗങ്ങള്‍.
സമിതി അംഗങ്ങള്‍ ആഭ്യന്തര അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കും.ചോദ്യപേപ്പര്‍ വിതരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോകും. ചോദ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡി.ജിപിയെ നേരിട്ട് കണ്ടു. ചോദ്യച്ചോര്‍ച്ച സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതായും മന്ത്രി അറിയിച്ചുപരീക്ഷാ ചോദ്യപേപ്പറിലെ ചില ഭാഗങ്ങള്‍ യുട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ ഇന്നലെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരുടെ യോഗം മന്ത്രി വിളിച്ചു ചേര്‍്ത്തു. ചോര്‍ച്ച അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡി.ജി.പി. യ്ക്കും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.