Thursday, January 23, 2025

HomeNewsIndiaഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീലങ്കയില്‍ ഇടമുണ്ടാവില്ല: നിലപാട് വ്യക്തമാക്കി അനുര ദിസനായകെ

ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീലങ്കയില്‍ ഇടമുണ്ടാവില്ല: നിലപാട് വ്യക്തമാക്കി അനുര ദിസനായകെ

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീലങ്കയുടെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ത്തിച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദിസനായകെയുടെ പ്രതികരണം.

ശ്രീലങ്കയിലെ തമിഴരുടെ ഉന്നമനത്തിന് പുതിയ സര്‍ക്കാരും എല്ലാ നടപടിയും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നരേന്ദ്ര മോദി പറഞ്ഞു.മത്സ്യ തൊഴിലാളികളുടെ കാര്യത്തില്‍ മാനുഷിക പരിഗണന ഉണ്ടാകണമെന്നും നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. ശ്രീലങ്കയിലേക്ക് പുതിയ ഫെറി സര്‍വ്വീസ് തുടങ്ങാനും ധാരണയായി. 200 ശ്രീലങ്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഇന്ത്യ സ്‌കോളര്‍ഷിപ്പ് നല്‍കും. 1500 ശ്രീലങ്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കുമെന്നും നരേന്ദ്ര മോദി അറിയിച്ചു.

ശ്രീലങ്കയില്‍ അദാനി കമ്പനി നിര്‍മ്മിക്കുന്ന തുറമുഖത്തിന്റെയും കാറ്റാടി പദ്ധതിയുടെയും കാര്യം ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നില്ലെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. രണ്ടു പദ്ധതികളും പുനഃപരിശോധിക്കണോ എന്ന് ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ ശ്രീലങ്ക അറിയിച്ചിരുന്നു. തുറമുഖ പദ്ധതിക്ക് അമേരിക്കന്‍ ഫണ്ട് സ്വീകരിക്കില്ലെന്ന് അദാനി വ്യക്തമാക്കിയിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments