കൊളംബോ: ശ്രീലങ്കയുടെ മുൻ പ്രസിഡൻ്റുമാർക്ക് നൽകിയി രുന്ന പ്രത്യേക സുരക്ഷ ജനുവരി ഒന്നുമുതൽ നിർത്തലാക്കാൻ സർക്കാർ തീരുമാനം. ഇതിലൂടെപ്രതിവർഷം 120 കോ ടി രൂപ ലാഭിക്കാൻ കഴിയുമെന്ന് ശ്രീലങ്കൻ സർ ക്കാർ.
രാജ്യത്തിന്റെ മുഴുവൻ സുരക്ഷയും ഉറപ്പാക്കുക എന്നതാണ് സർക്കാറിൻ്റെ ലക്ഷ്യമെന്നും പൊതുസുരക്ഷ മന്ത്രി ആനന്ദ വിജിപാല പാർലമെ ന്റിൽ അറിയിച്ചു. ഉന്നത പദവികൾ വഹിക്കുന്ന വർമറ്റുപൗരന്മാരെപ്പോലെത്തന്നെയാണെന്ന് ഉറപ്പാക്കും.
ഗതാഗത നിയമങ്ങൾ അവഗണിച്ച് കുതിക്കുന്ന വി.ഐ.പി വാഹനവ്യൂഹങ്ങളുടെ സംസ്കാരം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സയുടെ സുരക്ഷ ക്കാണ് ഏറ്റവും കൂടുതൽ പണം ചെലവഴിക്കു ന്നത്. അദ്ദേഹത്തിൻ്റെ 310 ഉദ്യോഗസ്ഥർക്ക് 60 കോടി രൂപയാണ് പ്രതിവർഷം മുടക്കുന്നതെ ന്നും അദ്ദേഹം വ്യക്തമാക്കി.