മുംബൈ: മുംബെയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ യാത്രക്കാരുമായി പോയ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ഗുഹ സന്ദര്‍ശിക്കാന്‍ പോയ സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് മുങ്ങുകയായിരുന്നു.എണ്‍പതോളം യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ 60 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നീല്‍കമല്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.നാവികസേന, ജവഹര്‍ലാല്‍ നെഹ്റു തുറമുഖ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, യെല്ലോ ഗേറ്റ് പൊലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.