Wednesday, December 18, 2024

HomeNewsKeralaസംസ്ഥാനത്ത് വീണ്ടും എം പോക്‌സ്: യുഎഇയില്‍ നിന്നു വന്ന കണ്ണൂര്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും എം പോക്‌സ്: യുഎഇയില്‍ നിന്നു വന്ന കണ്ണൂര്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

spot_img
spot_img

തിരുവനന്തപുരം: ദിവസങ്ങള്‍ക്കുളളില്‍ സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സഥിരീകരിച്ചു. യുഎഇയില്‍നിന്നു വന്ന കണ്ണൂര്‍ സ്വദേശിക്കാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. തലശ്ശേരി സ്വദേശിയായ ആള്‍ ഇന്നലെയാണ് നാട്ടിലെത്തിയത്. യുഎഇയില്‍ നിന്നെത്തിയ മറ്റൊരു യുവാവിനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും.കൂടുതല്‍ ഐസലേഷന്‍ സംവിധാനം ക്രമീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് മന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments