ന്യൂഡല്‍ഹി: : ആഭ്യന്തരമന്ത്രി അമിത് ഷാ ബിആര്‍ അംബേദ്ക്കറെ അപമാനിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍. ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രതി,ധേ പ്രകടനങ്ങളും പ്രതിപക്ഷാംഗങ്ങള്‍ ഡയസിനു മുകളില്‍ കയറി പ്രതിഷേധിക്കുയും ചെയ്തു. സഭാ നടപടികള്‍ നിയന്ത്രണാതീതമായതോടെ ഒരു ദിവസത്തേയ്ക്ക് സഭ പിരിഞ്ഞു. അദ്ധ്യക്ഷ ഡയസില്‍ കയറി കോണ്‍ഗ്രസ് പ്രതിഷേധിച്ചു. രാജ്യസഭയും ഇന്ന് ബഹള മയമായി. രാവിലത്തെ അക്രമസംഭവങ്ങളാണ് ഭരണപക്ഷം ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് വനിത എംപി രാജ്യസഭയില്‍ പറഞ്ഞത് വന്‍ നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കി.രാഹുല്‍ അകാരണമായി തട്ടിക്കയറിയെന്നാണ് ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റേതെന്നും ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞു.രാജ്യസഭ എംപിമാര്‍ക്ക് നേരെയുള്ള ആക്രമണം പരിശോധിക്കാമെന്ന് ജഗദീപ് ധന്‍കര്‍ ഉറപ്പ് നല്‍കി. ബിജെപിയുടെ വനിതാ എം പിയേയും രാഹുല്‍ കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. വനിതാ എം പി കണ്ണീരോടെ കാര്യങ്ങള്‍ വിശദീകരിച്ചെന്ന് ധന്‍കര്‍ പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് പ്രിയങ്ക ഗാന്ധി എംപി രംഗത്ത് വന്നു. രാഹുല്‍ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബിജെപി എംപിമാരാണ് രാഹുലിനെ കൈയേറ്റം ചെയ്തതതെന്ന് പ്രിയങ്ക പറഞ്ഞു.
അംബേദ്കര്‍ക്കെതിരായ അമിത്ഷായുടെ പരാമര്‍ശം: ലോക്‌സഭയിലും രാജ്യസഭയിലും നാടകീയ രംഗങ്ങള്‍
RELATED ARTICLES