പാരീസ്: ഓൺലൈനിൽ പരിചയപ്പെട്ടർക്ക് തന്റെ ഭാര്യയെ തുടർച്ചയായി വർഷങ്ങളായി ലൈംഗീക പീഡനത്തിന്കാഴ്ച്ച വച്ച ഭർത്താവിന് 20 വർഷം തടവ്.
പാരീസിലെ മസാ എന്ന സ്ഥലത്താണ് ലോകമനസാക്ഷിയെ തന്നെ വിറങ്ങലിപ്പിക്കുന്ന .ഇത്തരത്തിലെ ലൊരു കഥ മരുന്നുകൊടുത്തു ഭർത്താവ് മയക്കിക്കിടത്തിയ ജീസെൽ പെലികോ, അയാൾ വിളിച്ചുവരുത്തിയ പുരുഷന്മാരുടെ ബലാത്സംഗത്തിനിരയായ പതിറ്റാണ്ടു കാലത്തിന് പകരം ചോദിച്ചിരിക്കുന്നു. പീഡിപ്പിച്ചവർ ലജ്ജിക്കട്ടെ എന്നു പ്രഖ്യാപിച്ച്, പരസ്യവിചാരണ ആവശ്യപ്പെട്ട് ജീസെൽ (72) നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ഭർത്താവ് ഡൊമിനിക് പെലികോ (72) യ്ക്ക് കോടതി ഇന്നലെ 20 കൊല്ലം തടവുശിക്ഷ വിധിച്ചു. ഡൊമിനിക് പകർത്തിയ നൂറുകണക്കിന്പീഡനദൃശ്യങ്ങളുടെ പരസ്യപ്രദർശനമുൾപ്പെട്ട വിചാരണയ്ക്കൊടുവിലാണ് അയാളും മറ്റ് 50 പ്രതികളും കുറ്റക്കാരെന്ന് 5 അംഗ ബെഞ്ച് വിധിച്ചത്
. കൂട്ടുപ്രതികൾക്ക് 3 വർഷം മുതൽ 15 വർഷം വരെയാണ് തടവുവിധിച്ചത്.ഇത്തരം കേസുകളിൽ അതിജീവിത അപമാനഭയത്താൽ കാണാമറയത്തു തുടരുന്ന പതിവ് കാറ്റിൽപ്പറത്തിയ ജീസെൽ ഫ്രാൻസിന്റെയും ലോകത്തിന്റെയും ആരാധനാപാത്രമാണിപ്പോൾ. തെറ്റൊന്നും ചെയ്യാത്തവളുടെ ധീരതയും ആത്മവിശ്വാസവും ഒരു ചെറുപുഞ്ചിരിയിലൊതുക്കി, ശാന്തത തുളുമ്പുന്ന കണ്ണുകളുമായി അവർ കോടതിമുറിയിലിരുന്നു. ലജ്ജിക്കേണ്ടത് താനല്ല, തന്നോടു ക്രൂരത കാട്ടിയവരാണെന്ന നിലപാട് അവർ ആവർത്തിച്ചു.സൂപ്പർമാർക്കറ്റിൽ സ്ത്രീകളുടെ ചിത്രമെടുത്തതിന് 2020 ൽ പിടിയിലായ ഡൊമിനിക് പെലികോയെപ്പറ്റി പൊലീസ് കൂടുതൽ അന്വേഷിച്ചപ്പോഴാണ് കംപ്യൂട്ടറിൽ ചിട്ടയായി സൂക്ഷിച്ച ബലാത്സംഗ വിഡിയോകൾ കണ്ടെത്തിയത്. ആടിയുലയുന്ന ഓർമകളുമായി, കൂരിരുട്ടിൽനിന്നെന്ന പോലെ ഓരോ ദിവസവും ഉറക്കമുണർന്ന ജീസെൽ, അരനൂറ്റാണ്ടിന്റെ ദാമ്പത്യത്തിൽ സന്തോഷിച്ചതല്ല . ഭർത്താവിന്റെ കൊടുംചതികളെപ്പറ്റി അതുവരെ സംശയിച്ചതേയില്ല. ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നതോടെ അച്ഛനെ മൂന്നു മക്കളും തള്ളിപറഞ്ഞുഡൊമിനിക് ഭാര്യയുമായി സഹശയനത്തിന് വീട്ടിലേക്കു വിളിച്ചത്. കട്ടിലിലെ സ്ത്രീ ഉറക്കം നടിച്ചുകൊണ്ട് ലൈംഗികവേഴ്ചയ്ക്കു സമ്മതിക്കുകയായിരുന്നുവെന്നു കരുതിയെന്ന് പ്രതികളിൽ ചിലർ കോടതിയിൽ പറഞ്ഞിരുന്നു. ലൈംഗികബന്ധത്തിൽ സമ്മതം എന്നൊരു വ്യവസ്‌ഥ കൂടി ഫ്രഞ്ച് പീഡനനിയമത്തിൽ ഉൾപ്പെടുത്തുന്നതുൾപ്പെടെ സംവാദങ്ങൾക്കും ജീസെൽ കേസ് വഴി തുറന്നിരിക്കുകയാണ്.