മാഡ്രിഡ്: : അഴിമതിക്കേസിൽ രാജ്യാന്തര നാണ്യനിധി മുൻ മേധാവി റോഡ്രിഗോ റത്തോയ്ക്ക് ശിക്ഷവിവിധ അഴിമതിക്കേസുകളിൽ മഡ്രിഡ് കോടതി 5 വർഷം തടവിനു ശിക്ഷിച്ചു. നികുതിവെട്ടിപ്പ്, പണത്തട്ടിപ്പ് തുടങ്ങി 11 കേസുകളിൽ ഒരുവർഷം നീണ്ട വിചാരണക്കൊടുവിലാണു ശിക്ഷ..
സ്പാനിഷ് ധനകാര്യസ്ഥാപനമായ ബാങ്കിയയുടെ ചെയർമാനായിരുന്ന കാലത്തു ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് ആഡംബരച്ചെലവുകൾ നടത്തിയെന്ന കേസിൽ 2017 മുതൽ 2 വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു.2004-2007 കാലത്താണ് ഐഎംഎഫ് മേധാവിയായിരുന്നത്.