Monday, February 24, 2025

HomeMain Storyസിറിയയിലെ ഐ എസ് ഭീകരൻ അബു യൂസിഫിനെ അമേരിക്കൻ സൈന്യം വധിച്ചു

സിറിയയിലെ ഐ എസ് ഭീകരൻ അബു യൂസിഫിനെ അമേരിക്കൻ സൈന്യം വധിച്ചു

spot_img
spot_img

ന്യൂയോർക്ക് : സിറിയയിലെ ഐ .എസ് ഭീകരനെ അമേരിക്കൻ സൈന്യം വധിച്ചു.. അബു യൂസിഫ് എന്ന മഹ്‌മൂദിനെ കൊലപ്പെടുത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്‌ഥിരീകരിച്ചു. കിഴക്കൻ സിറിയയിലെ ദേർ എസ്സർ പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിലാണു അബു യൂസിഫിനെ വധിച്ചത്.ആക്രമണത്തിൽ മറ്റൊരു ഐഎസ്പ്രവർത്തകനും കൂടി കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് എക്സ‌സിൽ അറിയിച്ചു.സിറിയയിൽ അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം ഐഎസ് പോലുള്ള ഭീകരവാദ സംഘടനകൾ അവരുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നതായി സൂചന ലഭിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം.

.”സിറിയയിലെ നിലവിലെ സാഹചര്യം മുതലെടുത്ത് ഐഎസിനെ പുനഃസംഘടിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. നിലവിൽ സിറിയയിലെ കേന്ദ്രങ്ങളിൽ കഴിയുന്ന 8,000 ത്തിലധികം ഐഎസ് ഭീകരരെ തടങ്കലിൽനിന്നു പുറത്തെത്തികാനുള്ള നീക്കം നടക്കുന്നുണ്ട്. സിറിയയ്ക്ക് പുറത്ത് പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുന്നവർ ഉൾപ്പെടെയുള്ള ഐഎസ് നേതാക്കളെയും പ്രവർത്തകരെയും ഞങ്ങൾ ലക്ഷ്യമിടുന്നുണ്ട്.” – യുഎസ് സെൻട്രൽ കമാൻഡർ ജനറൽ മൈക്കൽ എറിക് കുറില്ല പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments