ബെർളിൻ: ജർമനിയിൽ ക്രിസ്മസ് മാര്‍ക്കറ്റിലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റി അഞ്ചു പേരെ കൊലപ്പെടുത്തുകയും 50 ലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേല്പി ക്കുകയും ചെയ്ത കൊലയാളിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറഞ്ഞ് .’ഇസ്ലാം തുലയട്ടെ സൗദി രാജകുടുംബം നശിക്കട്ടെ ‘എന്നപേരിൽ സംഘടനയുണ്ടാക്കി പ്രവർത്തിക്കുന്ന സൈക്കോതെറാപ്പിസ്റ്റ് ആണ് കൂട്ടക്കൊലയ്ക്ക് പിന്നിൽ. ഇയാളുടെ വിവിധ സമൂഹ മാധ്യമ പോസ്റ്ററ്റുകൾ സൗദി ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നു.,
2006 ൽ സൈക്യാട്രിയിൽ ഉപരി പഠനത്തിനു ജർമനിയിൽ എത്തിയ തലേബ് അൽ അബ്ദുൽ മൊഹ്സൻ ആണ് ഇതിനു പിന്നിൽ . പഠനം പൂർത്തിയാക്കിയ അയാൾ മാഗ്ഡബുർഗിൽ രണ്ടു മെന്റൽ ഹോസ്പിസ്റ്റലുകളിൽ മനോരോഗ വിദദ്ധനായി ജോലി നോക്കിയിരുന്നു ബെർലിൻ നഗരത്തിൽ നിന്ന് 180 കിലോമീറ്റർ അകലെ ബേൺബുർഗിലാണ് ഇയാൾ ഇപ്പോൾ താമസിക്കുന്നത് ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ മത നേതാകളിൽ നിന്ന് ഭീഷണി നേരിടുന്ന നിരവധി സ്ത്രീകളെ ജർമനിയിലേക്ക് കുടിയേറാൻ താൻ സഹായിച്ചിട്ടുണ്ടെന്നും അതിനായിയുള്ള ഒരു സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്നും ഇയാൾ പറയുന്നു
സിറിയൻ നിന്നു അഭയാർഥികളായി ജർമനിയിൽ എത്തിയവരെ അന്നത്തെ ജർമൻ ചാൻസാലർ ആൻഗലാ മെർക്കൽ അഭയാർഥികളായി സ്വീകരിച്ചതിനു എതിരെ അയാൾ പ്രതികരിച്ചത് ജർമനിയെ ഇസ്ലാം വൽക്കരിക്കാൻ വഴിയൊരുക്കിയ മെർക്കലിനെ പുറത്താക്കണം എന്ന പ്രചാരണത്തിലൂടെ ആയിരുന്നുഅടുത്തിടെ പാലസ്‌ത്തിനിയയിൽ കടന്നുകയറ്റം നടത്തിയ ഇസ്രായേൽ നടപടി ശെരിയാണെന്നും ഇസ്ലാം തീവ്രവാദം ഇല്ലാതാക്കാൻ ഇസ്രായേലിനേ കഴിയു എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളാണ് ഇത്രയും ക്രൂരമായ മനുഷ്യക്കുരുതി നടത്തിയിരിക്കുന്നതെന്നതും മറ്റൊരു വിരോധാഭാസമാണ്.