തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗമാണ് മദ്യ, ലോട്ടറി വില്‍പ്പന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (202324) ലഭിച്ച വരുമാനത്തിന്റെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ലോട്ടറി വില്‍പനയിലൂടെ 12529.26 കോടി രൂപയാണ് ലഭിച്ചത്. 19088.86 കോടി രൂപയാണ് മദ്യ വില്‍പന വഴിയുള്ള വരുമാനം. 31618.12 കോടിയാണ് ആകെ ലഭിച്ചത്.
എ.പി അനില്‍കുമാര്‍ എം.എല്‍.എയുടെ നിയമസഭാ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. 2023-24 ല്‍ കേരളത്തിന്റെ റവന്യൂ വരുമാനം 124486.15 കോടി രൂപയായിരുന്നു. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 25.4 ശതമാനം സംഭാവന ചെയ്യുന്നത് ലോട്ടറിയും മദ്യവുമാണ് മന്ത്രി പറയുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
202223 സാമ്പത്തിക വര്‍ഷം മദ്യത്തില്‍നിന്നുള്ള വരുമാനം 17,718.95 കോടി രൂപയായിരുന്നു.റവന്യൂ വരുമാനത്തിന്റെ 13.4 ശതമാനം വരുമിത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1369.91 കോടി രൂപയുടെ വര്‍ധനവാണ് ഈ സാമ്പത്തിക വര്‍ഷം ഉണ്ടായിരിക്കുന്നത്. 2022-23ല്‍ ലോട്ടറി വില്‍പ്പനയിലൂടെ 11,892.87 കോടിയാണ് ലോട്ടറി വിറ്റതിലൂടെ മാത്രം ലഭിച്ചത്. 636.39 കോടി രൂപ ഇക്കുറി കൂടുതല്‍ കിട്ടി.