തിരുവനന്തപുരം: പോലീസില്‍ പോര് മൂര്‍ച്ഛിച്ചു. . എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍ രംഗത്തെത്തി. ഐജിയായിരുന്നപ്പോള്‍ പി വിജയന്‍ സസ്‌പെന്‍ഷനിലേക്ക് പോകാന്‍ കാരണം എംആര്‍ അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടാണ്. കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന യാത്രാ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പി വിജയന്‍ നടപടി നേരിട്ടത്.
ആ നടപടിക്ക് പിന്നാലെ അതേക്കുറിച്ച് അന്വേഷിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണം നടത്തിയെങ്കിലും എംആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് പി വിജയനെ സര്‍വീസിലേക്ക് തിരിച്ചെടുത്തത്. പിന്നീട് അദ്ദേഹത്തിന് ഇന്റലിജന്‍സ് എഡിജിപിയായി പ്രമോഷന്‍ നല്‍കി. ഇതിന് ശേഷമാണ് ഗുരുതരമായ മറ്റൊരു ആരോപണവുമായി എംആര്‍ അജിത് കുമാര്‍ രംഗത്ത് വരുന്നത്. ഡിജിപിക്ക് എംആര്‍ അജിത് കുമാര്‍ അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്‍കിയിരുന്നു. പോലീസിലെ പോര് വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്നുറപ്പ്.