Tuesday, December 24, 2024

HomeNewsKeralaറോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി

റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി

spot_img
spot_img

കോഴിക്കോട്:  റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി വടകര കരിമ്പനപാലത്താണ് റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. പൊന്നാനിയിൽ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ.

വാഹനത്തിൻ്റെ മുന്നിലെ പടിയിലും പിൻഭാഗത്തുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടു ദിവസമായി റോഡരികിൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം  പ്രദേശവാസികൾക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹങ്ങൾ കണ്ടെത്തിയ കാരവൻ ഞായറാഴ്‌ച രാവിലെ വാഹനം ഇവിടെ ഒതുക്കിയ ശേഷമാകാം മരണം സംഭവിച്ചതെന്ന് പൊലീസ് കരുതുന്നു. തലശേരിയിൽ വിവാഹത്തിനു ആളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു. എസി ഗ്യാസ് ലീക്ക് ആയതാവാം മരണ കാരണമെന്നും സംശയമുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments