.
ന്യൂയോർക്ക്: ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രായേൽ നടത്തിയ പേജർ ആക്രമണ ത്തിൽ ആരോപണ വിധേയനായ മലയാളി റിൻസൺ ജോസിനെ ഇസ്രയേൽ ഒളിപ്പിച്ചുവെന്ന് സൂചന.സെപ്റ്റംബർ 17ലെ ആക്രമണത്തിനു ശേഷം ദുരൂഹസാഹചര്യത്തിൽ കാണാതായ റിൻസൺ ജോസിനെ ഇ സ്രായേൽ അവരുടെ നയതന്ത്ര ബന്ധങ്ങൾ ഉപ യോഗിച്ച് രക്ഷപ്പെടുത്തി ഒളിപ്പിച്ചുവെന്നാണ് സൂചന.
ഞായറാഴ്‌ച ന്യൂയോർക് ടൈംസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് റിൻസൺ ന്റെ ബന്ധങ്ങൾ സംബന്ധിച്ച വ്യക്തമായ സൂചനകൾ നൽകുന്നു. പേജർ ആക്രമണത്തിനു ശേഷം റിൻസൺ ഇപ്പോൾ ഒരു ‘സുരക്ഷിത കേന്ദ്ര ത്തി’ലാണ് ഉള്ളതെന്ന് മുതിർന്ന പ്രതിരോധ ഉ ദ്യോഗസ്ഥൻ ‘ന്യൂയോർക് ടൈംസി’നോട് പറ ഞ്ഞു. വയനാട്ടിൽനിന്ന് 10 വർഷം മുമ്പ് നോർവേയിലേക്ക് കുടിയേറി അവിടത്തെ പൗരത്വം നേടിയ റിൻസൺ ജോസ് ഒരുവർഷം മുമ്പാണ് നാട്ടിൽ വന്നുപോയത്.
ഹിസ്ബുല്ലയുടെ പ്രധാന വിനിമയ ഉപാധിയായ പേജർ ശൃംഖലയെ ആക്രമിക്കാനുള്ള പദ്ധതിയി ൽ അറിഞ്ഞോ അറിയാതെയോ റിൻസൺ പങ്കാ ളിയായിരുന്നുവെന്നുതന്നെയാണ് ന്യൂയോർക് ടൈംസ് നൽകുന്ന സൂചന.യഥാർഥത്തിൽ 2018ലാണ് ഹിസ്ബുല്ലയുടെ പേജർ സംവിധാനം ആക്രമിക്കാൻ ഇസ്രായേൽ ആദ്യം ആലോചിക്കുന്നത്. മൊസാദിലെ ഒരു വ നിത ഉദ്യോഗസ്ഥയാണ് ഇതുസംബന്ധിച്ച പ്രാ ഥമിക പദ്ധതി തയാറാക്കിയത്. ആറുവർഷത്തി നു ശേഷം പ്രാവർത്തികമായതുപോലെ പേജറി ന്റെ ബാറ്ററിയിൽ സ്ഫോടക വസ്തു സ്ഥാപി ക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇന്റലി ജൻസ് കമാൻഡർമാർ ഈ പദ്ധതി പരിശോധിച്ചെങ്കിലും വിവിധ പ്രായോഗിക കാരണങ്ങളാൽ അന്ന് പച്ചക്കൊടി കാട്ടിയില്ല. നാലുവർഷത്തിനു ശേഷം 2022ലാണ് പദ്ധതി പൊടിതട്ടിയെടുത്തത്. ഇസ്രായേൽ ചാര സംവിധാനങ്ങളെക്കുറിച്ചു ള്ള ആശങ്കയാൽ അപ്പോഴേക്കും മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് ഹിസ്ബുല്ലയുടെ വിനി മയ സംവിധാനം ഏതാണ്ട് പൂർണമായി പേജറി ലേക്ക് മാറിയിരുന്നു.