Wednesday, February 5, 2025

HomeMain Storyട്രംപ് അധികാരമേല്‍ക്കുന്നതിനു മുമ്പായി കടുത്ത യു.എസ് വിരുദ്ധ നയം നടപ്പാക്കുമെന്ന് കിം ജോങ് ഉന്‍

ട്രംപ് അധികാരമേല്‍ക്കുന്നതിനു മുമ്പായി കടുത്ത യു.എസ് വിരുദ്ധ നയം നടപ്പാക്കുമെന്ന് കിം ജോങ് ഉന്‍

spot_img
spot_img

പ്യോങ്യാങ്: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിനു മുമ്പായി കടുത്ത യു.എസ് വിരുദ്ധ നയം നടപ്പാക്കുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ അഞ്ചു ദിവസത്തെ പ്ലീനറി യോഗത്തിലാണ് യു.എസ് വിരുദ്ധ നയം കടുപ്പിക്കുന്നതിനുള്ള സൂചന കിം നല്‍കിയത്. ‘കമ്യൂണിസ്റ്റ് വിരുദ്ധതയെ അതിന്റെ മാറ്റമില്ലാത്ത ദേശീയ നയമായി കണക്കാക്കുന്ന ഏറ്റവും പിന്തിരിപ്പന്‍ രാഷ്ട്രം’ എന്ന് കിം യു.എസിനെ വിശേഷിപ്പിച്ചു. യു.എസ്-ദക്ഷിണ കൊറിയ-ജപ്പാന്‍ പങ്കാളിത്തം ആണവ സൈനിക സംഘമായി’ വികസിക്കുകയാണെന്നും കിം പറഞ്ഞു.

ഏത് ദിശയിലാണ് നമ്മള്‍ മുന്നേറേണ്ടതെന്നും എന്ത് ചെയ്യണമെന്നും ഈ യാഥാര്‍ത്ഥ്യം വ്യക്തമായി കാണിക്കുന്നുവെന്ന് കിം പറഞ്ഞതായി ഔദ്യോഗിക കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയയുടെ ദീര്‍ഘകാല ദേശീയ താല്‍പര്യങ്ങള്‍ക്കും സുരക്ഷക്കും വേണ്ടിയുള്ള ‘അമേരിക്കന്‍ വിരുദ്ധ’ പോരാട്ടത്തിന്റെ ഏറ്റവും തീവ്ര നിലപാടിലേക്ക് രാജ്യം പോവുന്നതായി കിമ്മിന്റെ പ്രസംഗം വ്യക്തമാക്കി.

ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് ഉത്തരകൊറിയയുമായുള്ള നയതന്ത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. തന്റെ ആദ്യ ടേമില്‍ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ട്രംപ് മൂന്ന് തവണ കിമ്മുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, ഉക്രെയ്‌നിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങളില്‍ ട്രംപ് പ്രഥമ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നതിനാല്‍ കിം-ട്രംപ് കുടിക്കാഴ്ചയുടെ തുടര്‍ച്ച പെട്ടെന്നുണ്ടാവാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധത്തിന് ഉത്തരകൊറിയയുടെ പിന്തുണയും നയതന്ത്രം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ട്രംപും കിമ്മും തമ്മിലുള്ള മുന്‍കാല കൂടിക്കാഴ്ചകള്‍ അതിനുമുമ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള തീക്ഷ്ണമായ വാഗ്‌യുദ്ധങ്ങളുടെയും ഭീഷണികളുടെയും തീവ്രത അവസാനിപ്പിക്കുക മാത്രമല്ല, ഇരു നേതാക്കളും വ്യക്തിപരമായ ബന്ധം വികസിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു. താനും കിമ്മും ‘സ്‌നേഹത്തിലേക്കു പതിച്ചു’ എന്നുവരെ ട്രംപ് ഒരിക്കല്‍ പറഞ്ഞു. എന്നാല്‍, ഉത്തര കൊറിയക്കുമേല്‍ യു.എസ് നേതൃത്വത്തിലുള്ള ഉപരോധത്തെച്ചൊല്ലി ഇരുവരും തര്‍ക്കിച്ചതിനാല്‍ 2019ലെ ചര്‍ച്ചകള്‍ പരാജയപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments