Saturday, March 29, 2025

HomeNerkazhcha Specialരാജ്യ തലസ്ഥാനത്ത് ബി.ജെ.പിയുടെ പെണ്‍പുലി വാഴ്ച

രാജ്യ തലസ്ഥാനത്ത് ബി.ജെ.പിയുടെ പെണ്‍പുലി വാഴ്ച

spot_img
spot_img

നേര്‍കാഴ്ച ലേഖകന്‍

ന്യൂഡല്‍ഹി: അധികാരത്തിലേറിയ ഉടന്‍ തന്നെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുമായി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 മുതല്‍ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 2500 രൂപ എത്തുമെന്ന് രേഖ പ്രഖ്യാപിച്ചു. ബി.ജെ.പിയുടെ സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.

”പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയെന്നത് രാജ്യതലസ്ഥാനത്തെ 48 ബി.ജെ.പി എം.എല്‍.എമാരുടേയും ഉത്തരവാദിത്തമാണ്. സ്ത്രീകള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള എല്ലാ വാഗ്ദാനങ്ങളും ഞങ്ങള്‍ നടപ്പാക്കും. മാര്‍ച്ച് എട്ടിന് തന്നെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണമെത്തും…” രേഖ ഗുപ്ത പറഞ്ഞു.

ആദ്യമായി എം.എല്‍.എ ആവുകയാണെങ്കിലും രാഷ്ട്രീയ പരിചയത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ഡല്‍ഹിയുടെ ഈ പുതിയ വനിതാ മുഖ്യമന്ത്രി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആം ആദ്മി തലവന്‍ കെജ്രിവാളിനെ വീഴ്ത്തിയ പര്‍വേശ് ശര്‍മ, ഡല്‍ഹിയിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി ആശിഷ് സൂദ്, മുന്‍ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത തുടങ്ങി, പ്രമുഖ നിരയെ പരിഗണിക്കാതെയാണ് ഈ 50-കാരിക്ക് നേതൃത്വം അവസരം നല്‍കിയത്. ‘പ്രവര്‍ത്തനമാണ് തന്റെ ഐഡന്റിറ്റി’ എന്ന് പ്രചാരണത്തിലുടനീളം ആവര്‍ത്തിച്ച രേഖ ഇനി തലസ്ഥാനത്തിന്റെ ഭരണ ചക്രം തിരിക്കും.

ബി.ജെ.പിയുടെ സുഷമ സ്വരാജിനും കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിതിനും ആം ആദ്മി പാര്‍ട്ടിയുടെ അതിഷിക്കും ശേഷം ഡല്‍ഹി ഭരിക്കുന്ന നാലാമത് വനിതയാണ് രേഖാ ഗുപ്ത. സുഷമ സ്വരാജിന്റെ പ്രിയ ശിഷ്യ, പാവപ്പെട്ട പെണ്‍കിടാങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ പടി ചവിട്ടാന്‍ കൈത്താങ്ങായ സുമേധാ യോജനയുടെ ഉപജ്ഞാതാവ്. വനിതാ ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി. പുതിയ വനിതാ ജനപ്രതിനിധികള്‍ക്ക് ഭരണ പരിചയം നല്കാന്‍ നിരവധി ക്ലാസുകള്‍ നടത്തി.

സുഷമ സ്വരാജ് ആയിരുന്നു രേഖയുടെ അഭ്യര്‍ത്ഥനപ്രകാരം ഈ ക്ലാസുകളില്‍ സംസാരിച്ചത്. പീതാംപുരയില്‍ വനിതകള്‍ക്ക് സീതാവാടിക എന്ന പേരില്‍ പാര്‍ക്കുകള്‍ സ്ഥാപിച്ചത് രേഖയാണ്. അടിസ്ഥാന ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയത് രേഖയാണ്. ബിജെപിയുടെ അഞ്ചാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. സുഷമ സ്വാരാജ്. ഉമാഭാരതി, വസുന്ദരരാജ, ആനന്ദിബെന്‍ പട്ടേല്‍ എന്നിവരാണ് മുന്‍ഗാമികള്‍.

ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രേഖ ഗുപ്ത ഷാലിമാര്‍ ബാഗിന്റെ എം.എല്‍.എയായത്. ബി.ജെ.പിയുടെ ദേശീയ എക്സിക്യുട്ടീവ് അംഗവും ഡല്‍ഹി ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയുമാണ്. ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ഥി യൂണിയന്റെ (ഡി.യു.എസ്.യു) മുന്‍ പ്രസിഡന്റാണ് രേഖ ഗുപ്ത. 2007ലും 2012ലും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കൗണ്‍സിലറായി. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തുന്നത്.

1974 ജൂലൈ പതിനേഴിന് ഹരിയാനയിലെ ജുലാനയില്‍ ജനിച്ച രേഖ ഡല്‍ഹി സര്‍വകലാശാലയുടെ കളരിയിലാണ് രാഷ്ട്രീയം പയറ്റി തെളിഞ്ഞത്. 1992-ല്‍ ദൗലത് റാം കോളജിന്റെ സമര ഭരിതമായ ഇടനാഴികളില്‍ എ.ബി.വി.പിയെ നയിച്ച പോരാട്ട വീര്യത്തിന്റെ പേരാണ് രേഖാ ഗുപ്ത എന്നത്. അവകാശ സമരങ്ങളിലെ നായിക. കാമ്പസിലെ കരുത്ത് രേഖയെ എത്തിച്ചത് ഡല്‍ഹി യൂണിവേഴ്സിറ്റി യൂണിയന്റെ അമരത്ത്. 1994 യൂണിയന്‍ സെക്രട്ടറി. 1995-ല്‍ പ്രസിഡന്റ്. അങ്ങനെ എ.ബി.വി.പി നേതാവ് വിദ്യാര്‍ത്ഥികളുടെയാകെ നേതാവായി. യൂണിവേഴ്സിറ്റി അഡ്മിഷന് കോമണ്‍ ഫോം വേണമെന്ന് ആവശ്യമുയര്‍ത്തിയതും നടപ്പാക്കിയതും രേഖയാണ്. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി യു ബസ് കാമ്പയിന്‍ നടത്തിയത് രേഖയാണ്.

കാമ്പസ് പീഡനങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥിമുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് രേഖയാണ്. സ്വകാര്യ ട്യൂഷനുകള്‍ മതിയാക്കി റഗുലര്‍ ക്ലാസുകളിലേക്ക് മടങ്ങാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചത് രേഖയാണ്. 2003-ല്‍ രേഖ യുവമോര്‍ച്ചയുടെ ഡല്‍ഹി സെക്രട്ടറിയായി. 2004-ല്‍ ദേശീയ സെക്രട്ടറിയായി. 2007-ല്‍ ഉത്തരി പീതാംപുരയില്‍ നിന്ന് രേഖാ ഗുപ്ത കൗണ്‍സിലറായി. വനിതാ ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി.

പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്ന സുമേധ യോജന അക്കാലത്ത് ഏറെ ചര്‍ച്ചയായി. പുതിയ വനിതാ ജനപ്രതിനിധികള്‍ക്ക് ഭരണ പരിചയം നല്കാന്‍ നിരവധി ക്ലാസുകള്‍ നടത്തി. സുഷമ സ്വരാജ് ആയിരുന്നു രേഖയുടെ അഭ്യര്‍ത്ഥനപ്രകാരം ഈ ക്ലാസുകളില്‍ സംസാരിച്ചത്. പീതാംപുരയില്‍ വനിതകള്‍ക്ക് സീതാവാടിക എന്ന പേരില്‍ പാര്‍ക്കുകള്‍ സ്ഥാപിച്ചത് രേഖയാണ്.

അടിസ്ഥാന ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയത് രേഖയാണ്. മഹിളാമോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയായി ഡല്‍ഹിയില്‍ ആപ്പ് ദുര്‍ഭരണത്തിനെതിരെ രേഖ നയിച്ച സമരങ്ങള്‍ അഴിമതിക്കാര്‍ക്ക് തലവേദനയായി. മുപ്പത്തിരണ്ട് കൊല്ലമായി ആര്‍.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രേഖ 2010 മുതല്‍ ബി.ജെ.പിയുടെ ദേശീയ നിര്‍വാഹക സമിതിയംഗമാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ ജോലി സൗകര്യാര്‍ത്ഥമാണ് രേഖയുടെ കുടുംബം ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിയത്. ഇപ്പോഴും ജന്മനാട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും അവിടെയുള്ള തന്റെ ബന്ധുക്കളുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. ഹിന്ദു വൈശ്യ സമുദായംഗമാണ് രേഖ. ഡല്‍ഹിയിലെ പ്രബല സമുദായമാണിത്. ബിജെപിയുടെ വലിയ വോട്ട് ബാങ്ക് കൂടിയാണ് വൈശ്യര്‍. നിലവില്‍ രാജ്യത്ത് ബിജെപിയുടെ ഏക വനിത മുഖ്യമന്ത്രിയാണ് രേഖ ഗുപ്തയെന്ന പ്രത്യേകതയുമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments