ദാഹശമനിക്കായ്
താപം കടുക്കുന്നു
ദേഹമുരുകുന്നു
കണ്ണീര് വറ്റിയ നാള്
മനസുമുഴറുന്നു
മോഹം മരവിച്ച
കാലാന്തരങ്ങളേ
കൈ പിടിക്കൂ, പ്രാണന്
വെടിയുന്നേരമെങ്കിലും
ഈ പ്രാര്‍ത്ഥന
ചൊല്ലുവാനേകനായ്…
കഴിഞ്ഞ ദിന
നഷ്ടങ്ങളോര്‍ത്ത്
പാപകര്‍മങ്ങള്‍
പരിഹാരവഴിപ്പുറത്ത്
ഒരുപാടായ് കുമിയുന്നു
വിഴുപ്പായ് ചുമന്ന്
കിതച്ചുവീഴാന്
കെല്‍പ്പില്ലാതെ
തളര്ന്നവശനായ്
ഇടറിയ നെഞ്ചകത്തില്‍
ചിതലുകള്‍ ചേക്കേറിയ
രക്തഞരമ്പുകളില്
തപ്തബാഷ്പം
തുടിക്കുന്നു…
മിടിക്കുന്നില്ല
ഹൃദയഭിത്തികള്‍
രക്തമില്ലാതെയെന്നും
എല്ലാം തകരുന്നു
വേദനയകലുന്നു
എന്‍ സ്നേഹം
തനിച്ചായ് എന്നും
മമ കനവിലും
ഊര്‍ജത്തിലും
ഉഷ്ണത്തിലും
കാമനകളിലും
ഒരുള്ക്കുളിരായ്
പ്രണയപരാഗമായ്
നിത്യരോമാഞ്ചമായ്…