Friday, March 14, 2025

HomeNerkazhcha Specialതാളപ്പെരുക്കം-എ.എസ് ശ്രീകുമാര്‍

താളപ്പെരുക്കം-എ.എസ് ശ്രീകുമാര്‍

spot_img
spot_img

കേവല ജീവിതത്തിന്റെ
ആഗ്രഹ പാച്ചിലുകളില്‍
വഴിമുട്ടി നിന്ന നേരം ഉറക്കം
തന്ന സത്രചത്വരങ്ങളില്‍

അമ്പല മണിയൊച്ചകള്‍ കേള്‍ക്കാതെ…
പള്ളിമണിയുണര്‍ത്താതെ…
വാങ്കുവിളി അറിയാതെ…

കൃത്യമായ് അലഞ്ഞ്
ഉണരാന്‍ കെല്പില്ലാതെ
സ്‌നേഹത്തിരകള്‍ക്കു ചുറ്റും
ഒരു ദ്വീപായ് തിരമാലകള്‍ തലോടിയ
രാത്രിജീവിതത്തിന്
സ്വപ്നത്തിന്റെ
ജീവകടാക്ഷം കിട്ടിയപ്പോള്‍
ഞാനറിയുന്നു സ്വയം
എന്നെ അറിയുന്നവര്‍
എത്രമാത്രം…

ഉപ്പിന്റെ മണല്‍ രുചിയില്‍
അധരങ്ങള്‍ക്ക്
ആന്തോളനമായ്
ഹൃദയത്തില്‍ തിരതല്ലുന്ന
ജീവചലനങ്ങള്‍ക്ക്
നേര്‍സാക്ഷിയായ്
നേരില്‍ കിടക്കുന്നു
നേരായി കാണുന്നു
വാനവും മോഹനക്ഷത്രജാലവും…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments