ഷൈനിയെന്ന യുവതിയും അവരുടെ രണ്ട് പെൺമക്കളും ട്രെയിനിനു മുന്നിൽച്ചാടി ആത്മഹത്യ ചെയ്തത് കേരളം വേദനയോടെയാണ് കേട്ടത്. ഭർത്താവിന്റെയും അയാളുടെ വീട്ടുകാരുടെയും പീഡനങ്ങളും അവഹേളനങ്ങളും സഹിക്കാതെയും ജോലി നഷ്ടപ്പെടുത്തിയ സഭാ നേതൃത്വത്തിന്റെ കാരുണ്യമില്ലാത്ത പ്രവർത്തിയിലും ജീവിതം മുന്നോട്ടു പോകാൻ കഴിയാത്തത്ര വഴിമുട്ടിയപ്പോഴും അതഹത്യയല്ലാതെ മറ്റൊരുമാർഗ്ഗം അവർക്കുമുന്നിൽ ഇല്ലാതെവന്നപ്പോൾ മരണമെന്ന അവസാന ആശ്വാസം കണ്ടെത്തി. ജീവിച്ചാൽ അതിനേക്കാൾ കഷ്ടപ്പാടുകൾ അവർക്ക് അനുഭവിക്കേണ്ടി വരുമെന്ന ചിന്തയാകാം. സ്വന്തമായ വിധി നടപ്പാക്കിയ അവർ തന്റെ പെൺമക്കളെയും മരണത്തിൽ ഒപ്പം കൂട്ടിയത് എന്തിനാണ്.
ഈ ലോകത്ത് താനില്ലാതെ വന്നാൽ തന്റെ പെൺമക്കൾക്ക് ആരുമില്ലായെന്നതുമാത്രല്ലായിരിക്കാം കാരണം തൻ നേരിട്ട അവഹേളനവും അടിമത്തവും പീഡനങ്ങളും അവർക്കും നേരിടേണ്ടിവരുമെന്ന തോന്നലാകാം. അതുമല്ലെങ്കിൽ താനൊരു ബാധ്യതയാണെന്ന് ചിന്തിച്ച ഭർത്താവിനും വീട്ടുകാർക്കും തൻറെ മക്കളും ബാധ്യതയാകുമെന്ന് കരുതിയിരിക്കാം. ബോധം നഷ്ട്ടപ്പെട്ട തൻറെ ഭർത്താവിൽ നിന്ന് ആ മക്കളുടെ ഭാവിയെന്താകുമെന്നും ചിന്തിച്ചിരിക്കാം. അതിലുപരി ഇന്നത്തെ ഈ ലോകത്തിൽ തൻറെ പെണ്മക്കൾ താനില്ലാത്ത ഈ ലോകത്ത് സുരക്ഷിതായിരിക്കില്ലയെന്നതുമാകാം. പെണ്മക്കളുടെ കാര്യത്തിൽ ഒരമ്മക്കുണ്ടാകുന്നത്ര കരുതലും കാവലും മറ്റാര്ക്കെങ്കിലുമുണ്ടാകുമോ.
അതായിരിക്കാം മരണത്തിൽ തൻറെ പെൺമക്കളെയും കൂട്ടിയത്. താനില്ലാത്ത ലോകത്ത് തന്നെ പിടിപ്പിച്ച വീട്ടുകാർ തന്നോട് കരുണകാണിക്കാത്ത സഭയും സമൂഹവും തന്റെ മക്കളോടും അതെ പ്രവർത്തി തന്നെ ചെയ്യുമെന്ന് അവർക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നിരിക്കാം. അത് അവർ മക്കളെയും ബോധ്യപ്പെടുത്തിയിരിക്കാം. അതാണ് മക്കൾ പോലും മരണത്തെക്കുറിച്ച് യാതൊരു സൂചനയും ആർക്കും നൽകാതിരുന്നത്.
അങ്ങനെയൊരു സൂചന ആർക്കെങ്കിലുമുണ്ടായിരുന്നെങ്കിൽ ആ ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുമായിരുന്നു. ഒരാൾ ആത്മഹത്യചെയ്യുന്നത്തിന് കാരണങ്ങൾ പലതാണെങ്കിലും അതാണ് അവരുടെ അവസാന മാർഗ്ഗം. ആത്മഹത്യയിലെ വേദനയേക്കാൾ അവർക്ക് ജീവിക്കുമ്പോൾ നേരിടേണ്ടി വരുമെന്ന ഭയമാണ് അതിനു കാരണം. അല്ലെങ്കിൽ ബോധം നഷ്ട്ടപ്പെട്ടവരാകണം. ചുരുക്കത്തിൽ ഭയമെന്ന അവസ്ഥയിൽ നിന്ന് കിട്ടുന്ന ധൈര്യമാണ് ആത്മഹത്യ.
സ്വയം മരണം വരിക്കുക മാത്രമല്ല ആത്മഹത്യ മറ്റൊരാളുടെ പ്രേരണയിൽ ചെയ്യുന്നതുകൂടിയുമാണ്. ഷൈനിയെന്ന യുവതി ആത്മഹത്യാ ചെയ്യാൻ കാരണം നൂറു ശതമാനം മറ്റുള്ളവരാണ്. പ്രത്യക്ഷമല്ലെങ്കിലും പരോക്ഷമായി പലരും അതിൽ കുറ്റക്കാരനാണ്. ആദ്യമായി അവരുടെ ഭർത്താവും അയാളുടെ വീട്ടുകാരും. അവരുടെ പീഡനമാണ് അതിനുകാരണമെന്ന് പകൽ പോലെ വ്യക്തമാണ്. സദാ മദ്യപിക്കുന്ന വീട്ടുകാര്യങ്ങൾ ഒന്നും തന്നെനോക്കാത്ത ഇപ്പോഴും ഭാര്യയെ കുറ്റപ്പെടുത്തുന്ന അതിലുപരി മർദിക്കുന്ന വ്യക്തിയായിരുന്ന അവരുടെ ഭർത്താവ്. ഭർത്താവിന്റെ അനുജൻ പോലും അവരെ ശാരീരികമായും മാനസികമായും പിഢിപ്പിചിരുന്നുയെന്ന് പറയുമ്പോൾ ആ സ്ത്രീ എത്രമാത്രം വേദനിച്ചിരുന്നുയെന്ന ഊഹിക്കാം.
അപ്പോൾ ഒന്നാം പ്രതി സ്ഥാനത്ത് ആസ് വീട്ടുകാരെയാണ് ചേക്കേണ്ടത്. ആ പീഡകളിൽ നിന്ന് മോചനമായിരുന്ന അവർക്കുണ്ടായിരുന്ന ജോലി. ആ ജോലിയിൽ നിന്ന് അധികാരികൾ പിരിച്ചു വിട്ടപ്പോൾ അവർക്കുണ്ടായ മാനസിക വിഷമം എത്രയാണെന്ന് ചിന്തിക്കാവുന്നതേയുള്ളു. ജോലി തിരിച്ചു കിട്ടാൻ അവർ അധികാരികളുടെ മുൻപിൽ യാചിച്ചപ്പോൾ അവർ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്. പീഢിതരും മർദിതരും ആശ്രയമില്ലാത്തവരുമെല്ലാം എന്റെ അടുക്കൽ വരുവിൻ ജ്ഞയൻ നിങളെ ആശ്വസിപ്പിക്കാമെന്ന് പറഞ്ഞ ക്രിസ്തുവിന്റെ സഭക്കാരാണ് അത് ചെയ്തതെന്ന് ഓർക്കണം. അത് അവരെ ഏറെ വേദനിപ്പിച്ചിട്ടുണ്ടാകാം.
അപ്പോൾ സഭയും അതിന്റെ അധികാരികളും പ്രതി സ്ഥാനത്താണ്. അവരെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അവരുടെ ഭർതൃ സഹോദരൻ സഭയിൽ വൈദികനായി സേവിക്കുന്ന അയാൾക്കെതിരെ സഭ ഒരു ചെറു വിരൽ പോലും അനക്കാതെ സംരക്ഷണവും നൽകുന്നുണ്ട്. നാഴികക്ക് നാൽപ്പതു വട്ടം ക്രിസ്തുവിന്റെ വചനം പ്രസംഗിക്കുന്ന സഭയിൽ ഇടയൻമ്മാർ നല്ല സമരിയക്കാരനിലെ പുരുഹിതനെപ്പോലെ മൃതപ്രായക്കാരിയായ ആ യുവതിയെ മറികടന്നു പോകുകയായിരുന്നു ചെയ്തത്. അതെ പ്രവർത്തിയാണ് സഭ നേതൃത്വം ഈ യുവതിയോടും ചെയ്തത്. സഭ അവരോട് അൽപ്പം കരുണ കിട്ടിയിരുന്നെങ്കിൽ അവർ ആത്മഹത്യ ചെയ്യാൻ മുതിരുമായിരുന്നില്ല. എല്ലാ വാതിലുകളും അടഞ്ഞപ്പോഴാണ് അവർ ജീവിതം അവസാനിപ്പിച്ചത്.
പ്രത്യക്ഷമല്ലെങ്കിൽ കുടി പരോക്ഷമായി സർക്കാരും ഒരു പരിധി വരെ പ്രതിസ്ഥാനത്താണ്. പഠിച്ചിട്ടുപോലും ജോലി കിട്ടാതെ ജീവിക്കാൻ മാർഗ്ഗമില്ലാത്ത അവസ്ഥയാണ് നമ്മുടെ നാട്ടിലേത്. അതിന്റെ ഇരയാണ് ഷൈനിയെന്ന യുവതി. അതുപോലെഎത്രയോ ആളുകൾ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട്. അവർക്കൊക്കെ ജോലി കൊടുക്കാനുള്ള സംരംഭം പോലും തുടങ്ങാനുള്ള ഒരു പ്രവർത്തനവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് യുവ തലമുറയെ നിരാശ പെടുത്തുണ്ട്.
മനക്കരുത്ത് ഒള്ളതുകൊണ്ടോ ആയുസ്സിന്റെ വലിപ്പം കൊണ്ടോ ആണ് അവരൊന്നും ആത്മഹത്യാ ചെയ്യാത്തത്. അവർ മാറ്റ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നത് അതുകൊണ്ടാണ്. ഷൈനിയെന്ന യുവതി നമ്മുടെയിടയിൽ ഒരു നൊമ്പരം മാത്രമല്ല ചിന്തിപ്പിക്കുകയും കൂടി ചെയ്യുന്നു. ഇന്നും ഭർതൃ പീഡനം ഏൽക്കേണ്ടുന്നവർ നമുക്കിടയിൽ ഉണ്ടെന്നത്. ജോലിയില്ലാതെ വഴിമുട്ടിനിൽക്കുന്നവർ. അങ്ങനെ ധാരാളം പേർ ഷൈനിയിൽ കൂടി നമ്മെ കാണിച്ചുതരുന്നു. നാളെ അവരും ഷൈനിയുടെ പാതയിൽ കൂടി പോയാൽ ഒരു വാർത്താമാത്രമായി നാം കാണും. നമ്മുടെ കടമ യെന്താണ്.
ഭർത്താവിനെ അറസ്റ്റു ചെയ്തുയെങ്കിലും അതൊരു പേരിനുമാത്രം. ഷൈനിയുടെയും മക്കളുടെയും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാരിന് കഴിയണം ഒപ്പം ഇങ്ങനെ ഒരവസ്ഥ ആർക്കുമുണ്ടാകാതെയിരിക്കാനും സർക്കാരും സഭയും സമൂഹവും പ്രവർത്തിക്കണം