Thursday, April 17, 2025

HomeArticlesArticlesഎം എ ബേബി ബി എ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

എം എ ബേബി ബി എ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

spot_img
spot_img

സി പി എം ന്റെ പുതിയ ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിക്ക്‌ തന്റെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ ഡിഗ്രിക്ക്‌ പഠിച്ചെങ്കിലും ബി എ പൂർത്തീകരിക്കാൻ സാധിച്ചില്ല. അതുപോലെ ആയിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലും ഇതുവരെ

കൊല്ലം ജില്ലക്കാരൻ ആയ ബേബി സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ എസ് ഫ് ഐ ൽ പ്രവർത്തിച്ചു പ്രസംഗ ശൈലിയിലെ പ്രത്യേകത കൊണ്ടു വേഗത്തിൽ നേതാവായി ഉയർന്നു

തികഞ്ഞ വാഗ്മിയും സൈദ്ധന്തികനും ആയ ബേബി ഇ എം സ് നും അച്ചൂതാനന്ദനും ഇ കെ നായനാർക്കും ശേഷം എൺപതുകളുടെ തുടക്കത്തിൽ കേരളത്തിലെ സി പി എം ന്റെ രണ്ടാം നിര നേതാക്കളിൽ പ്രധാനിയായി ഉയർന്നു

എൺപത്തിയാറിൽ ആദ്യമായി മുപ്പത്തിരണ്ടാം വയസ്സിൽ രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ബേബി രണ്ടു ടേമിൽ ആയി ഏതാണ്ട് പത്തു വർഷത്തോളം ഡൽഹിയിൽ പ്രവർത്തിച്ചു തന്റെ വാക്ചാതുരി കൊണ്ടു ഇന്ത്യയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളിലെയും ഉന്നത നേതാക്കളുമായി വളരെ അടുത്ത വ്യക്തി ബന്ധം ഉണ്ടാക്കിയെടുത്തു

എൺപത്തിഒൻപതിൽ പാർട്ടി കേന്ദ്ര കമ്മറ്റിയിൽ എത്തിയ ഈ യുവ നേതാവ് അടുത്ത പ്രൊമോഷനു വേണ്ടി കാത്തിരിക്കുമ്പോൾ ആണ്‌ തൊണ്ണൂറ്റിയെട്ടിൽ ആദർശധീരൻ ആയ ചടയൻ ഗോവിന്ദൻ അന്തരിച്ച ഒഴിവിൽ അന്നു നായനാർ സർക്കാരിൽ വൈദ്യുതി വകുപ്പ് മന്ത്രി ആയിരുന്ന പിണറായി വിജയൻ അച്യുതനന്ദന്റെ സപ്പോർട്ടോടു കൂടി പാർട്ടി സംസ്‌ഥാന സെക്രട്ടറി ആകുന്നത്

പാർട്ടി സെക്രട്ടറി ആയി ആദ്യമൊക്കെ അടങ്ങിയിരുന്ന പിണറായി സാവകാശം തന്റെ തനിനിറം പുറത്തെടുത്തു തുടങ്ങി. പാർട്ടിയിൽ അന്നു വളരെ ശക്തൻ ആയിരുന്ന അച്യുതനന്ദനെ നിർവീര്യൻ ആക്കാൻ ഇറങ്ങി പുറപ്പെട്ട പിണറായി തന്റെ ലക്ഷ്യം നേടിയെടുത്തത് മലപ്പുറം സംസ്‌ഥാന സമ്മേളനത്തോടെ ആണ്‌

ആ സമ്മേളനത്തോടെ അച്യുതനന്ദനിൽ നിന്നും പാർട്ടി പിടിച്ചെടുത്ത പിണറായിയുടെ അടുത്ത ലക്ഷ്യം അച്യുതനന്ദ വിഭാഗത്തിലെ പ്രധാനികളെ എല്ലാം ഓരോരുത്തരെ ആയി ഒതുക്കുക എന്നുള്ളതായിരുന്നു. അതിനായി പിണറായി ആദ്യം നോട്ടമിട്ടത് അച്ചൂതാനന്ദൻ വിഭാഗത്തിലെ ഏറ്റവും പ്രധാനിയും തന്നെക്കാൾ ഒരു പതിറ്റാണ്ടു മുൻപ് പാർട്ടി കേന്ദ്ര കമ്മറ്റിയിൽ എത്തിയ നേതാവും ആയ ബേബിയെ ആയിരുന്നു

ബേബിയ്ക്കു ബദലായി പിണറായി വളർത്തിക്കൊണ്ടു വന്ന കണ്ണൂർ ലോബിയിലെ പ്രധാന നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. രണ്ടായിരത്തിയാറിൽ അച്ചൂതാനന്ദൻ അധികാരം ഇല്ലാത്ത മുഖ്യമന്ത്രി ആയപ്പോൾ പിണറായി ആഭ്യന്തരം കൊടുത്തത് ബേബി കേന്ദ്ര കമ്മറ്റിയിൽ ഉള്ളപ്പോൾ സംസ്‌ഥാന കമ്മറ്റിയിൽ പോലും ഇല്ലാതിരുന്ന കോടിയേരിക്കാണ്. ബേബിക്കു വിദ്യാഭ്യാസ വകുപ്പ് മാത്രം കൊടുത്തു അപഹാസ്യൻ ആക്കി

പതിനഞ്ചു വർഷങ്ങൾക്കു മുൻപ് പാർട്ടി സംസ്‌ഥാന സമ്മേളനത്തോട് അനുബന്ധിച്ചു സംസ്‌ഥാനമൊട്ടാകെ ജാഥ നടത്തിയപ്പോൾ തിരുവനന്തപുരത്തു നിന്നും വടക്കോട്ടുള്ള ജാഥ ക്യാപ്റ്റൻ ബേബി ആയപ്പോൾ കാസർഗോഡ് നിന്നും തെക്കോട്ടുള്ള ജാഥ നയിച്ചത് പിണറായിക്ക് പകരം ബേബിക്കു തുല്യൻ ആണെന്ന് അറിയിക്കുവാൻ കോടിയേരി ആയിരുന്നു

രണ്ടായിരത്തി പതിനാറിൽ പിണറായി ആദ്യമായി മുഖ്യമന്ത്രി ആയി പാർട്ടിയോടൊപ്പം അധികാരവും പിടിച്ചെടുത്തപ്പോൾ തനിക്കു പകരം പാർട്ടി സെക്രട്ടറി ആക്കിയത് ബേബിയെ അവഗണിച്ചുകൊണ്ട് കോടിയേരിയെ ആയിരുന്നു. അധികം താമസിയാതെ ബേബിയെ വെട്ടി കോടിയേരിയെ പോളിറ്റ് ബ്യുറോയിൽ പിണറായി എത്തിച്ചത് പോളിറ്റ് ബ്യുറോയിലെ മറ്റൊരു കണ്ണൂർ നേതാവായ പ്രകാശ് കാരാട്ടിന്റെ ശക്തമായ പിന്തുണയോടെ ആയിരുന്നു

ഈ അവഗണനയും പരിഹാസവും അമർഷത്തോടെ കണ്ടു നിന്ന ബേബിക്കു അല്പം എങ്കിലും ആശ്വാസം പോളിറ്റ് ബ്യുറോയിലെ മറ്റൊരു കരുത്തൻ ആയ അന്തരിച്ച സീതാറം യ്യെച്ചൂരിയുമായുള്ള സൗഹൃദം ആയിരുന്നു

സീതാറം യെച്ചുരിയുടെ പിന്തുണയിൽ വൈകി ആണെങ്കിലും പോളിറ്റ് ബ്യുറോയിൽ കയറിപ്പറ്റിയ ബേബിക്കു പക്ഷേ പിണറായി വിജയൻ ആദ്യമായി മുഖ്യമന്ത്രി ആയിക്കഴിഞ്ഞുള്ള കഴിഞ്ഞ ഒൻപതു വർഷം പിണറായിയുടെ നേതൃത്വത്തിൽ ഉള്ള കണ്ണൂർ ലോബിയുടെ ഭാഗത്തു നിന്നും ഉള്ള ആട്ടും കുത്തും പരിഹാസവും വാങ്ങി കൂട്ടുക മാത്രെമേ ചെയ്യുവാൻ ഉണ്ടായിരുന്നുള്ളു

ബേബിയോടുള്ള പിണറായിയുടെ അവഗണനക്കും അവഗഞയ്ക്കും മാറ്റം വന്നു തുടങ്ങിയത് ഏതാണ്ട് ഒരു വർഷം ആയിട്ടാണ്. കഴിഞ്ഞ വർഷം അന്തരിച്ച കോടിയേരിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്തു നിന്നും വിലാപയാത്ര ആയി കണ്ണൂരിലേക്ക് കൊണ്ടുപോകണം എന്നായിരുന്നു കോടിയേരിയുടെ കുടുംബത്തിന്റെ ആഗ്രഹം. പക്ഷേ മുൻ നിശ്ചയിച്ച പ്രകാരം പിണറായിക്ക് വലിയ പബ്ലിസിറ്റി കിട്ടുന്ന ലണ്ടൻ യാത്രയും ലണ്ടനിലെ മണിയടിയും ഉള്ളതുകൊണ്ട് കോടിയേരിയുടെ മൃതദേഹം തിരക്ക് കൂട്ടി ചെന്നൈയിൽ നിന്നും കണ്ണൂരിൽ എത്തിച്ചു പിണറായി ലണ്ടനിൽ പോകുന്നതിനു മുൻപ് പയ്യാമ്പലം കടപ്പുറത്തു സംസ്കരിച്ചു

പിണറായിയുടെ മകൾക്കെതിരെ വലിയ അഴിമതി ആരോപണങ്ങളും കേസും ഉണ്ടായപ്പോൾ പാർട്ടി ഒറ്റക്കെട്ടായി അതിനെ നേരിട്ടപ്പോൾ കോടിയേരിയുടെ മക്കൾക്ക്‌ എതിരെ ഉള്ള കേസുകളിലും വിവാദങ്ങളിലും പാർട്ടിയുടെ പിന്തുണ ഉണ്ടായില്ല എന്നുള്ളതും കോടിയേരിയുടെ കുടുംബത്തിന് അതൃപ്തി ഉണ്ട്

ട്രിവാൻഡ്രം ക്ലബ്ബിൽ ചീട്ടു കളിച്ചു കൊണ്ടിരുന്ന കോടിയേരിയുടെ ഭാര്യാസഹോദരന് പൊക്കി എടുത്തു ജയിലിൽ അടച്ചതോടെ കോടിയേരിയുടെ കുടുംബവും പിണറായിയുടെ കുടുംബവും തമ്മിലുള്ള അകലം വർധിപ്പിച്ചു

ഇന്ത്യയിൽ കേരളത്തിൽ മാത്രം അധികാരം ഉള്ള സി പി എം നു പാർട്ടിയുടെ ശക്തനായ അഖിലേന്ത്യാ നേതാവും മുഖ്യമന്ത്രിയും ആയ പിണറായി വിജയന്റെ അറിവോ സമ്മതമോ പിന്തുണയോ ഇല്ലാതെ ഒരാളെയും ദേശീയ ജനറൽ സെക്രട്ടറി ആക്കാൻ കഴിയുക ഇല്ല പ്രത്യേകിച്ച് കേരളം ഒഴികെയുള്ള സംസ്‌ഥാനങ്ങളിൽ പാർട്ടി ദുർബലം ആകുന്ന പശ്ചാത്തലത്തിൽ

കോടിയേരിയുടെ മരണ ശേഷം ബേബിയോട് അടുപ്പം കാണിക്കുന്ന പിണറായി പാനലിൽ വന്ന ഒരു നോർത്തിന്ത്യൻ നേതാവിന് പകരം ബേബിയെ സപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ ദീർഘനാൾ ഡൽഹിയിൽ ഉണ്ടായി ബി ജെ പി ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും ഉന്നത നേതാക്കളും ആയി വളരെ അടുത്ത ബന്ധം ഉള്ള ബേബിയെ അടിക്കടി തനിക്കു എതിരെ വരുന്ന കേസുകൾ പ്രധിരോധിക്കുവാൻ ഉപയോഗിക്കാം എന്ന കണക്കു കൂട്ടലിൽ ആയിരിക്കാം

വളരെ വൈകി ആണെങ്കിലും ബേബി പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയതോടെ അവഗണനയിൽ പെട്ടു ആടി ഉലഞ്ഞു ആകെ അവശരായ അച്ചൂതാനന്ദൻ അനുകൂലികൾക്ക് ആശ്വാസമായി.

(സുനിൽ വല്ലാത്തറ ഫ്ലോറിഡ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments