Wednesday, July 3, 2024

HomeNewsIndiaNational Doctor's Day | ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരുദിനം; ചരിത്രവും പ്രാധാന്യവും

National Doctor’s Day | ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരുദിനം; ചരിത്രവും പ്രാധാന്യവും

spot_img
spot_img

എല്ലാവർഷവും ജൂലൈ ഒന്നിനാണ് രാജ്യത്ത് ദേശീയതലത്തിൽ ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നത്. ജനങ്ങളുടെ ജീവന്‍ കാത്തുരക്ഷിക്കുന്ന ഡോക്ടര്‍മാരുടെ നിസ്വാര്‍ത്ഥ സേവനങ്ങളെ ബഹുമാനിക്കുന്നതിന്റെ ഭാഗമായാണ് ജൂലൈ 1 ദേശീയ ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്. രോഗികളുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നവരാണ് ഓരോ ഡോക്ടര്‍മാരും.

നാഷണൽ ഡോക്ടേഴ്സ് ഡേ: തീയതി

എല്ലാവര്‍ഷവും ജൂലൈ 1 ആണ് ദേശീയ ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്.

ദേശീയ ഡോക്ടേഴ്‌സ് ദിനം: ചരിത്രം

മെഡിക്കല്‍ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ ബിദാന്‍ ചന്ദ്ര റോയിയുടെ സ്മരണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ജൂലൈ 1 നാഷണൽ ഡോക്ടേഴ്‌സ് ഡേ ആയി ആചരിക്കുന്നത്. 1882 ജൂലൈ 1 നാണ് അദ്ദേഹം ജനിച്ചത്. 1991 മുതലാണ് ഇന്ത്യയില്‍ ജൂലൈ 1 നാണഷണൽ ഡോക്ടേഴ്‌സ് ഡേ ആയി ആചരിച്ചു തുടങ്ങിയത്. മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കൂടിയാണ് ഡോ. ബിദാന്‍ ചന്ദ്ര റോയ് എന്ന ബി.സി. റോയ്.

ദേശീയ ഡോക്ടേഴ്‌സ് ദിനം: പ്രാധാന്യം

സാധാരണക്കാരുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ആളുകളാണ് ഡോക്ടര്‍മാര്‍. രോഗനിര്‍ണയം നടത്തി രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയകളും മറ്റ് ആവശ്യമായ പരിചരണങ്ങളും നടത്തുന്ന ഡോക്ടര്‍മാര്‍ രോഗികളുടെ എല്ലാ ആശങ്കകളും പരിഹരിക്കുന്നു. അവര്‍ക്ക് ജീവിതത്തിലേക്കുള്ള പുത്തൻ പ്രതീക്ഷ നല്‍കുന്നു. സദാസമയവും സേവന സന്നദ്ധരായി നിലകൊള്ളുന്ന ഡോക്ടര്‍മാര്‍ തങ്ങളുടെ ജീവിതത്തേക്കാള്‍ വിലകൊടുക്കുന്നത് രോഗികളുടെ ജീവനായിരിക്കും.

ഇത്തരത്തില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഡോക്ടര്‍മാരുടെ ബഹുമാനാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ജൂലൈ 1 ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. അവരുടെ സേവനങ്ങള്‍ എല്ലാക്കാലത്തും അംഗീകരിക്കപ്പെടേണ്ടതാണ്. ദേശീയ ഡോക്ടേഴ്‌സ് ദിനത്തോടെ അനുബന്ധിച്ച് സൗജന്യ ചികിത്സാ ക്യാംപുകള്‍, കോണ്‍ഫറന്‍സുകള്‍, സെമിനാര്‍, തുടങ്ങിയ നിരവധി പരിപാടികള്‍ ഈ ദിവസം രാജ്യമെമ്പാടുമായി സംഘടിപ്പിക്കാറുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments