ലാങ്കസ്റ്റർ (പെൻസിൽവേനിയ)-മലങ്കര ഓർത്തഡോൿസ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് ആണ് രംഗം. ക്വയർ ആണ് പ്രശ്നം. സാരിയാണ് കേന്ദ്ര ബിന്ദു.
റോക്ക് ലാന്റുകാർക്ക് ഇത് പുത്തരിയല്ല – നാലാം തവണയാണ് അവരെ തേടി ഫാമിലി കോൺഫറൻസിന്റെ വിളി വരുന്നത് .മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ വിളിച്ചാൽ വിളി കേൾക്കുന്നവരെ വേണ്ടെ വിളിക്കാൻ!
റോക്ക് ലാന്റ് എന്ന് പറഞ്ഞാലും 2 പള്ളികൾ ചേർന്നാണ് ക്വയർ ഉണ്ടാക്കുന്നത് . സഫേൺ സെന്റ് മേരീസും, ഓറഞ്ച് ബർഗ് സെന്റ് ജോൺസും .
എനി വേ, വിളി വന്നു – ഫെബ്രുവരിയിൽ സെന്റ് മേരീസ് വികാരി ഫാ.ഡോ .രാജു വറുഗീസും സെന്റ് ജോൺസ് വികാരി ഫാ. എബി പൗലൂസും തമ്മിലൊത്തു .ബെറ്റി സഖറിയയെ ക്വയർ മാസ്റ്റർ ആയി പ്ലാൻ ചെയ്തു. ക്വയർ ലീഡർ ആയി ആൻസി ജോർജിനെയും തിരഞ്ഞെടുത്തു .
ഏതാണ്ട് 15 പ്രാക്ടീസുകളോളം കഴിഞ്ഞു. അടുത്ത ക്വസ്റ്റ്യൻ? ആരാണ് പൂച്ചയ്ക്ക് മണി കെട്ടുന്നത് ? എലിസബത്ത് വർഗീസ് , അനു ജോൺ , റെജീനാ സോജി, ഡോ. മനോ സഖറിയാ എന്നിവർക്കായി ആ കുറി വീണു . കേരളവുമായി ഹോട്ട് ലൈൻ ഉണ്ടാക്കി. സാരികളുടെ മെയ്ക്ക്, എത്ര ‘പല്ലു’ , ബ്ലൗസിന്റെ തയ്യൽ രീതികൾ, ചുരിദാർ / ദുപ്പട്ട എല്ലാം ഇതാ പെട്ടെന്ന് കഴിഞ്ഞത് പോലെ. പറഞ്ഞുതീരുന്നതിന് മുൻപേ 4 സാരികളും അവയ്ക്ക് ചേരുന്ന ബ്ലൗസുകളുംആണുങ്ങളെ കുറയ്ക്കാൻ പറ്റുമോ ? ഷർട്ടും ഷർട്ടിന് ചേരുന്ന ടൈയും എല്ലാം ഓൺലൈനിൽ റെഡി.
ആദ്യത്തെ ദിവസം നീല കളറിൽ സാരി. 2 കുരിശ് രൂപങ്ങളും അതിലുണ്ട് .
രണ്ടാം ദിവസം രാവിലെ മജന്താ കളറിൽ, അടിപൊളി, സാരി. പുരുഷ കേസരികൾക്ക് മജന്താ ടൈ ! പോരേ പൂരം!
മൂന്നാം ദിവസം വൈകുന്നേരം – മഞ്ഞ സാരി, പൂക്കളുള്ള പല്ലു, വിശേഷപ്പെട്ടത് തന്നെ.
4 -ാം ദിവസം – ഓഫ് വൈറ്റ് സാരി, പച്ച ബ്ലൗസും – കിടു ലുക്ക്! 4 -ാം ദിവസം വൈകുന്നേരം ജഗപൊഗ – വെളുത്ത ചുരിദാറും ദുപ്പട്ടയും .പുരുഷന്മാർക്ക് മുണ്ടും ജൂബയും.
ഫാമിലി കോൺ ഫറൻസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന സുഹൃത്ത് സജി എം പോത്തന്റെ സ്റ്റേജിൽ നിന്നിറങ്ങിയുള്ള വരവൊന്ന് കാണേണ്ടത് തന്നെയായിരുന്നു.
ഓരൊന്നന്നര വരവായിരുന്നു അത് .
സ്റ്റേജിൽ കയറി ഈ 30 അംഗ സംഘം നിൽക്കുന്ന നിൽപ്പൊന്ന് കാണണം . സ്വർഗം നാണിച്ചു പോകും. പാവം അച്ചൻ – അച്ചന്റെ കറുത്തതും വെളുത്തതുമായ കുപ്പായങ്ങൾ അല്ലാതെ മറ്റെന്തിടാൻ?