Thursday, November 21, 2024

HomeArticlesArticlesജീവകാരുണ്യ ദേവൻ വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ (സുരേന്ദ്രൻ നായർ)

ജീവകാരുണ്യ ദേവൻ വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ (സുരേന്ദ്രൻ നായർ)

spot_img
spot_img

കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കരണങ്ങള്‍ക്ക് നവോഥാനത്തിന്റെ നവോന്മേഷം പകര്‍ന്ന നായകന്മാരില്‍ പ്രമുഖനായവിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ഒരു വര്‍ഷംനീണ്ടുനിന്ന സമാധി ശതാബ്ദി ആഘോഷങ്ങള്‍സമാപിച്ചത് ഇക്കഴിഞ്ഞ മെയ് എട്ടിനാണ്. കേരളീയസമൂഹത്തെയും ഹൈന്ദവ വിശ്വാസങ്ങളെയുംഗ്രസിച്ചിരുന്ന അന്ധവിശ്വാസങ്ങളെയും പൗരോഹിത്യ ശാസനകളെയും വെല്ലുവിളിച്ചുകൊണ്ട് വന്‍പിച്ചൊരു ചിന്താവിപ്ലവത്തിനു തുടക്കം കുറിച്ച സ്വാമികളുടെവാദങ്ങളെയും ദര്‍ശനങ്ങളെയും ആധുനിക രാഷ്ട്രീയ നേതാക്കളും സങ്കുചിത സാമുദായിക വാദികളും ബോധപൂര്‍വ്വം തമസ്‌കരിക്കുമ്പോള്‍ അതൊരു ചരിത്ര നിഷേധമാണെന്ന ഉത്തമ ബോധ്യത്തില്‍ രൂപം കൊണ്ട വിദ്യാധിരാജ ഇന്റര്‍നാഷണല്‍ എന്ന സംഘടനയാണ് സമാധി ശതാബ്ദിയും അതിനോടനുബന്ധിച്ചുള്ള പൂര്‍ണ്ണകായ പ്രതിമ അനാച്ഛാദനവും സാധ്യമാക്കിയത്.

ആലപ്പുഴ ജില്ലയിലെ കാമ്പിശ്ശേരി ഗ്രാമത്തില്‍ വള്ളികുന്നം എന്നപ്രശാന്ത സുന്ദരമായ ദേശത്തു പതിനഞ്ചടി ഉയരമുള്ള മണ്ഡപത്തിനു മുകളില്‍ ഇരുപത്തഞ്ചടിപൊക്കത്തില്‍ പണിതീര്‍ത്തിരിക്കുന്ന പ്രതിമസ്വാമിയുടെ ഏറ്റവും വലുപ്പമേറിയ സ്മാരകചിഹ്നമാണ്. കേരളത്തിന്റെ സാംസ്‌കാരികവൈജ്ഞാനിക മണ്ഡലത്തില്‍ അദ്ദേഹം ഉയര്‍ത്തിയ വിപ്ലവാത്മകമായ ചോദ്യങ്ങളുംപ്രാമാണിക പ്രബോധനങ്ങളുമാണ്പ്രതീകാത്മകമായ ആ പ്രതിമയുടെ വീണ്ടുംപുനര്‍ജനിച്ചിരിക്കുന്നത്.

യുക്തിക്കും ചിന്തക്കും വിലക്ക്കല്പിച്ച സനാതന സങ്കല്‍പ്പത്തെ വികലമാക്കുന്നപരശുരാമ കഥയേയും കേരളോത്പത്തിയെയുംപിച്ചിച്ചീന്തി പ്രാചീന മലയാളം എന്ന പുസ്തകംരചിച്ച ചട്ടമ്പി കാഷായം ധരിക്കാതെ ആശ്രമംസ്ഥാപിക്കാതെ പരിവ്രാജകനായി നാടുകള്‍ തോറുംസഞ്ചരിച്ചു സാമാന്യ ജനത്തെ ചിന്തിക്കാനുംചോദ്യം ചെയ്യാനും പ്രേരിപ്പിച്ച സന്യാസി വര്യനായിരുന്നു. ബ്രാഹ്‌മണാധിപത്യം ഉറപ്പിക്കാന്‍സംസ്‌കൃത ഭാഷയുടെയും വേദ പഠനത്തിന്റെയുംസമ്പൂര്‍ണ്ണ കുത്തക ഒസ്യത്തായി കൊണ്ടു നടന്നവരേണ്യ വര്‍ഗ്ഗത്തെ വെല്ലുവിളിച്ചുകൊണ്ട്ആദിഭാഷയും വേദാധികാര നിരൂപണവും എഴുതിയ സ്വാമികള്‍ അഭിനവ രാഷ്ട്രീയനവോഥാന നായകരുടെ പട്ടികയില്‍ ഒതുങ്ങുന്നആളല്ല.

അസാമാന്യ ആദ്ധ്യാത്മിക തേജസ്സുംആദിശങ്കരന്റെ അദ്വൈദ ദര്‍ശനത്തിന്റെഅകത്തളങ്ങള്‍ കണ്ടെത്തിയ സത്യാന്വേഷിയുമായിരുന്ന ചട്ടമ്പി സ്വാമിയുടെമഹത്വം തിരിച്ചറിഞ്ഞു ആദരിച്ച മഹാ പ്രതിഭകളായിരുന്നു സ്വാമി വിവേകാനന്ദനുംശ്രീ നാരായണ ഗുരുവും തൈക്കാട്ട് അയ്യാസ്വാമിയും.

ധര്‍മ്മച്യ്തിയും വിദ്വേഷ പ്രചാരണങ്ങളുംപിടിമുറുക്കുന്ന ആധുനിക സമൂഹത്തില്‍ മാനവികതയുടെയും സഹജീവി സൗഹാര്‍ദ്ദത്തിന്റെയും സന്ദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളാണ് ലോകത്തു നന്മകള്‍അവശേഷിപ്പിക്കുന്നത്. വിദ്യാധിരാജ ഇന്റര്‍നാഷണല്‍ എന്ന അന്തര്‍ ദേശിയ കൂട്ടായ്മക്ക്‌നേതൃത്വം നല്‍കുന്നത് പ്രസിഡന്റ് ഡോ: ഡി.എം.വാസുദേവന്‍ ജനറല്‍ സെക്രട്ടറി പെരുമുറ്റംരാധാകൃഷ്ണന്‍ അമേരിക്കയില്‍ നിന്നും ഗോപിനാഥന്‍ പിള്ള തുടങ്ങിയ ഒരു സംഘംനേതാക്കളും മുഖ്യ രക്ഷാധികാരിയായ ജസ്റ്റിസ്ഹരിഹരന്‍ നായരുമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments