Saturday, September 7, 2024

HomeArticlesArticlesവിൽപത്രവും, ലിവിങ്ട്രസ്റ്റ്ഉം തമ്മിൽ ഉള്ള വ്യത്യാസങ്ങൾ എന്താണ്?

വിൽപത്രവും, ലിവിങ്ട്രസ്റ്റ്ഉം തമ്മിൽ ഉള്ള വ്യത്യാസങ്ങൾ എന്താണ്?

spot_img
spot_img

Last Will vs Revocable Living Trust

നിങ്ങളുടെ മരണശേഷം നിങ്ങളുടെ ആസ്തികൾ എങ്ങനെ വിതരണം ചെയ്യണമെന്ന് വ്യക്തമാക്കുന്ന ഒരു നിയമപരമായ രേഖയാണ് Last Will , (വിൽപ്പത്രം).നിങ്ങളുടെ വീട്,കാർ,എന്നിങ്ങനെയുള്ള നിങ്ങളുടെ ഭൗതിക സ്വത്തും നിങ്ങളുടെ ബാങ്ക്, നിക്ഷേപ അക്കൗണ്ടുകൾ പോലുള്ള സാമ്പത്തിക ആസ്തികളും ഇതിൽ ഉൾപ്പെടുന്നു. ഒരു വിൽപത്രം ഉപയോഗിച്ച്, നിങ്ങളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിയമപരമായ ഒരു രക്ഷാധികാരിയുടെ പേര് നൽകാനും നിങ്ങൾക്ക് കഴിയും.

നിങ്ങളുടെ മരണ ശേഷും നിങ്ങളുടെ ആസ്തികൾ കോടതിയുടെ അനുവാദത്തോടു കൂടി നടപ്പാക്കാൻ വിശ്വസ്സ്ഥാന ആയ ഒരാളെ (എക്സിക്യൂട്ടർ )ചുമതലപ്പെടുത്തുന്നു. വിൽപ്പത്രത്തിൽ വിവരിച്ചിരിക്കുന്ന ആഗ്രഹങ്ങളും നിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിന് അദ്ദേഹം ഉത്തരവാദിയാണ്.നിങ്ങളുടെ ആസ്തികൾ നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് വിതരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും കുടുംബാംഗങ്ങൾ അല്ലെങ്കിൽ മറ്റ് ഗുണഭോക്താക്കൾ തമ്മിലുള്ള തർക്കങ്ങൾ തടയുവാനും വിൽപത്രം സഹായിക്കുകയും ചെയ്യുന്നു.ഒരാൾ ജീവിച്ചിരിക്കുമ്പോൾ വിൽപത്രം എഴുതി വയ്ക്കുകയും,മരണശേഷം കോടതിയുടെ അനുമതിയോടു കു‌ടി നിയമപ്രകാരം പ്രാബല്യത്തിൽ വരുകയും ചെയ്യും .

ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ, ആ വക്തിയുടെ വിൽപത്രം എക്സിക്യൂട്ടർ കോടതിയിൽ ഫയൽ ചെയ്തു,കോടതിയുടെ മേൽനോട്ടത്തിൽ വസ്തവകകൾ( അസ്സെസ്റ്) വിതരണം ചെയ്യുന്ന നടപടിക്രമങ്ങൾക്കാണ് പ്രോബറ്റ്(Probate) എന്ന്പ റയുന്നത്.അതിനാൽ പ്രോബറ്റ് നടപടികൾ ചെലവേറിയതും,സമയം എടുക്കുന്നതുമാണ്.മാത്രവും അല്ല വിൽപത്രം കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞാൽ,അത് ഒരു പബ്ലിക് റെക്കോഡ് ആയി മാറി തീരുന്നു.
ഒരു വ്യക്തി (ഗ്രാൻ്റർ) അവരുടെ ജീവിതകാലത്ത് അവരുടെ ആസ്തികൾ സംരക്ഷിക്കുന്നതിനും,മരണശേഷം അവയുടെ വിതരണം നയിക്കുന്നതിനായി സ്ഥാപിച്ച നിയമപരമായ ക്രമീകരണമാണ് ലിവിംഗ്ട്രസ്റ്റ്(Revocable Living Trust).ട്രസ്റ്റിൻ്റെ ഓണർ അല്ലെങ്കില്‍ൽ ഗ്രാൻ്റർ എന്ന നിലയിൽ,നിങ്ങളുടെ ആസ്തികളിൽ നിയന്ത്രണം നിലനിർത്തിക്കൊണ്ട് നിങ്ങളുടെ ജീവിതകാലത്ത് ട്രസ്റ്റിയായി പ്രവർത്തിക്കാനും നിങ്ങൾക്ക് കഴിയും.

നിങ്ങളുടെ ആസ്തികളുടെ ഉടമസ്ഥാവകാശം നിങ്ങളിൽ നിന്ന് നിങ്ങളുടെ ട്രസ്റ്റിലേക്ക് മാറ്റുന്ന നടപടിക്കു ആണ് ഫണ്ടിംഗ്(Funding the Trust) എന്ന് പറയുന്നത്.ഒരു ട്രസ്റ്റ് നിയമപരമായി ആക്റ്റീവ് ആകണമെകിൽ ട്രസ്റ്റ് ഫണ്ടഡ് ആകണം.പ്രധാനം ആയും റിയൽ എസ്റ്റേറ്റ് ആണ് ട്രസ്റ്റ്ൽ ഫണ്ട് ചെയ്യേണ്ടത്.ഒരു ട്രസ്റ്റ്ലൂടെ കുട്ടികളുടെ സംരക്ഷണo ഉറപ്പാക്കുന്നു.

പ്രായപൂർത്തിയാകാത്തവർക്ക് സ്വത്തുക്കൾ എപ്പോൾ,ഏതു പ്രായത്തിൽ അനുവദിക്കുന്നതിനുള്ള ശരിയായ മാർഗങ്ങളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം നിങ്ങളുടെ ട്രസ്റ്റ് രേഖകൾക്ക് നൽകാൻ കഴിയും. നിങ്ങളുടെ എസ്റ്റേറ്റ് ആസ്തികൾ സ്വകാര്യമായി സൂക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം പ്രൊബേറ്റ് ഒഴിവാക്കുക എന്നതാണ്.ഒരു Revocable Living ട്രസ്റ്റ് രൂപീകരിക്കുക വഴി , പ്രോബറെ കോടതി നടപടിക്രമങ്ങൾ ഒഴിവാക്കുവാനും, എസ്റ്റേറ്റ്സ്വകാര്യത കാത്തു സൂക്ഷിക്കാനും സാധിക്കുന്നു.
For more information about ESTATE PLANNING in MALAYALAM –
Joms Mathew, Estate Planning Advisor- (248)467 7937.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments