Sunday, December 22, 2024

HomeArticlesArticlesമാന്യതയിലേക്ക് മടങ്ങൂ മലയാള മൂവി മഹാൻമാരെ (സുനിൽ വല്ലാത്തറ ഫ്ലോറിഡാ)

മാന്യതയിലേക്ക് മടങ്ങൂ മലയാള മൂവി മഹാൻമാരെ (സുനിൽ വല്ലാത്തറ ഫ്ലോറിഡാ)

spot_img
spot_img

1990 ലെ ഏറ്റവും മികച്ച നടനുള്ള നാഷണൽ അവാർഡ് എം ടി വാസുദേവൻനായർ എഴുതിയ ഒരു വടക്കൻ വീരഗാഥയ്ക്കു വേണ്ടിയും വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മതിലുകളിലെ അഭിനയത്തിനും കരസ്‌ഥമാക്കിയ ഭരത് മമ്മുട്ടിയെ ഡൽഹിയിലെ രാക്ഷ്ട്രപതി ഭവനിൽ അവാർഡ് സ്വീകരിക്കുവാൻ ക്ഷണിച്ചപ്പോൾ ബോളിവുഡിലെ അതുല്യ നടൻ നാനാപടേക്കർ ഉൾപ്പെടെ ഉള്ള വീശിഷ്ട വ്യക്തികൾ എഴുന്നേറ്റു നിന്ന് കയ്യടിച്ചു ഹർഷാരവം മുഴക്കിയാണ് വേദിയിലേക്ക് ആനയിച്ചത്. 
.
തുടർന്ന് രണ്ടു തവണ കൂടി നാഷണൽ അവാർഡ് നേടിയെടുത്ത മമ്മുട്ടിക്ക് മുൻപിലും പിൻപിലുമായി മോഹൻലാലും ഭരത് ഗോപിയും സുരേഷ് ഗോപിയും മുരളിയും പ്രേജിയും തുടങ്ങി ഒട്ടനവധി മലയാള സിനിമ താരങ്ങൾ ഈ പുരസ്കാരത്തിനു അർഹരായി. 
.
2019ൽ ഇന്ത്യയിലെ തന്നെ വലിയ ബഹുമതികളിൽ ഒന്നായ പദ്മഭൂഷനു മോഹൻലാൽ അർഹനായപ്പോൾ മമ്മുട്ടിയും ജയറാം ഉൾപ്പെടെ ഉള്ള താരങ്ങളും മറ്റു സിനിമ പ്രവർത്തകരും പദ്മശ്രീ എന്ന ബഹുമതിക്കു അർഹരായി. 
.
മലയാളത്തിന്റെ എന്നു മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമായ ഗാനഗന്ധർവ്വൻ ഡോ. കെ ജെ യേശുദാസിനു ലഭിക്കാത്തതായ പുരസ്‌കാരങ്ങൾ വളരെ വിരളമാണ്. 
.
മലയാള സിനിമയിലൂടെ വളർന്നു രാജ്യവും കടന്നു ഓസ്‌കാറിൽ വരെ എത്തിച്ചേർന്ന സൗണ്ട് എഞ്ചിനീയറും സാങ്കേതിക വിദഗ്ധനുമായ റസൂൽ പൂക്കുറ്റി കേരളത്തിനും ഒപ്പം ഇന്ത്യയ്ക്കും അഭിമാനമായി. 
.
മധുവും സത്യനും പ്രേം നസിറും ജയനും ഷീലയും ജയഭാരതിയും ഒരു കാലത്ത് ഇന്ത്യൻ സിനിമയിൽ മലയാളത്തിന്റെ അഭിമാനമായപ്പോൾ ഒരു കാലഘട്ടം കഴിഞ്ഞു ശോഭനയും ഉർവശ്ശിയും പാർവതിയും മഞ്ജു വാര്യരും മലയാള സിനിമയുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചു. 
.
ഭരതനെയും പദ്മരാജനെയും അടൂർ ഗോപാലകൃഷ്ണനെയും അരവിന്ദനെയും പോലുള്ള ബഹുമുഖ പ്രതിഭകൾ ആയ സംവിധായകരെയും മലയാള സിനിമ ലോകത്തിനു സംഭാവന ചെയ്തു. 
.
ഇന്ത്യൻ സിനിമയുടെ കഴിഞ്ഞ നാൽപതു വർഷത്തെ ചരിത്രം പരിശോധിച്ചാൽ വളരെ കുറച്ചു തവണ ഒഴിച്ച് നാഷണൽ അവാർഡ് പ്രഖ്യാപിക്കുമ്പോൾ ഏറ്റവും കൂടുതൽ അവാർഡ് ലഭിക്കുന്നത് മലയാള സിനിമയ്ക്കാണ്. 
.
ഏതാണ്ട് മുപ്പതു വർഷത്തിനടുത്തെത്തി നിൽക്കുന്ന അമ്മ സംഘടന ആദ്യം വിലക്കിയവരിൽ പെട്ടതാണ് നടൻ പ്രിഥിരാജും സംവിധായകൻ വിനയനും 
.
2003ൽ പുറത്തിറങ്ങിയ കമൽ സിനിമ സ്വപ്നകൂടിൽ ചിത്രത്തിലെ മറ്റു രണ്ടു നായകന്മാരെ അപ്രസക്തരാക്കി ഭാവഭിനയം കൊണ്ടു പ്രേക്ഷക മനസ്സ് കീഴടക്കിയ അന്നത്തെ ഇരുപത്തി മൂന്നു വയസ്സുകാരൻ രാജുവിനെ വിനയൻ ചിത്രത്തിൽ അഭിനയിച്ചു എന്ന കാരണത്താൽ ആണ് വിലക്കിയത്. 
.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ദാദസാഹിബ്‌ രാക്ഷസരാജാവ് തുടങ്ങിയ സൂപ്പർ ഹിറ്റ്‌ സിനിമകൾ സംവിധാനം ചെയ്ത സൂപ്പർ സംവിധായകൻ വിനയനെ ഏതാണ്ട് പതിനഞ്ചു വർഷമാണ് അമ്മ സംഘടന സിനിമയിൽ നിന്നും മാറ്റി നിർത്തിയത്. 
.
നാലു പതിറ്റാണ്ടിൽ അധികം മലയാള സിനിമയുടെ നെടുംതൂണായിരുന്ന തിലകനെയും ഒടുവിൽ അമ്മ സംഘടന പുറത്താക്കി. സിനിമയില്ലാതെ നാടകങ്ങളിൽ അഭിനയിച്ചാണ് അദ്ദേഹം അവസാന നാളുകളിൽ ജീവിച്ചത്. 
.
തിലകനോടും വിനയനോടും പ്രിഥിരാജിനോടും കാണിച്ച നെറികേടിന്റെ അനന്തരഫലമാണോ ഇന്ന് അമ്മ സംഘടനയ്കും മലയാള സിനിമയ്കും സംഭവിച്ചിരിക്കുന്നത് എന്നു ചിന്തിക്കേണ്ടിവരും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments