Monday, December 23, 2024

HomeWorldEuropeലണ്ടന്‍ – കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം, വിമാനം തിരിച്ചുവിട്ടു

ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം, വിമാനം തിരിച്ചുവിട്ടു

spot_img
spot_img

ഫ്രാങ്ക്ഫര്‍ട്ട്: എയര്‍ ഇന്ത്യയുടെ ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്കു സുഖപ്രസവം. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലാക്കാന്‍ വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കു തിരിച്ചുവിട്ടതിനെ തുടര്‍ന്ന് 6 മണിക്കൂര്‍ വൈകിയാണു കൊച്ചിയിലെത്തിയത്. പത്തനംതിട്ട സ്വദേശിനിയായ മരിയ ഫിലിപ്പും ആണ്‍കുഞ്ഞും ഫ്രാങ്ക്ഫര്‍ട്ടിലെ ആശുപത്രിയില്‍.

ചൊവ്വാഴ്ച രാത്രി ലണ്ടനില്‍നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തിലാണു സംഭവം. ഇന്ത്യന്‍ സമയം രാത്രി 7 മണിയോടെയാണു പുറപ്പെട്ടത്. അത്താഴം കഴിഞ്ഞ് അല്‍പ സമയത്തിനുള്ളില്‍ യുവതിക്കു പ്രസവ വേദന അനുഭവപ്പെട്ടു. കാബിന്‍ ജീവനക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന്, വിമാനത്തിലുണ്ടായിരുന്ന 2 ഡോക്ടര്‍മാരെ കണ്ടെത്തി.

കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്ന 4 നഴ്‌സുമാരും സഹായിക്കാനെത്തി. വിമാനത്തിലെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്ന ഗാലി താല്‍ക്കാലിക പ്രസവമുറിയാക്കി മാറ്റുകയായിരുന്നു. വിമാനത്തിലെ തലയിണകളും തുണികളും ഉപയോഗിച്ചു. ഫസ്റ്റ് എയ്ഡ് കിറ്റ്, ഫിസിഷ്യന്‍സ് കിറ്റ് തുടങ്ങിയവയായിരുന്നു അടിയന്തര ഘട്ടത്തില്‍ ആശ്രയമായത്.

7 മാസം ഗര്‍ഭകാലമായപ്പോഴായിരുന്നു പ്രസവം. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നെങ്കിലും 3 മണിക്കൂറിനകം യുവതിക്കും കുഞ്ഞിനും മെഡിക്കല്‍ സഹായം അത്യാവശ്യമാണെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. വിമാനമപ്പോള്‍ കരിങ്കടലിനു കുറുകെ ബള്‍ഗേറിയന്‍ വ്യോമപാതയിലൂടെ സഞ്ചരിക്കുകയായിരുന്നു.

വിമാനം നിയന്ത്രിച്ചിരുന്നത് ഷോമ സൂര്‍, ആര്‍.നാരംഗം എന്നീ പൈലറ്റുമാരും സെയ്ഫ് ടിന്‍വാല എന്ന ഫസ്റ്റ് ഓഫിസറും ചേര്‍ന്നായിരുന്നു. ഇവര്‍ എയര്‍ ഇന്ത്യയുടെ ഹെഡ് ഓഫിസുമായി ബന്ധപ്പെട്ട് വിമാനം ഏറ്റവുമടുത്ത ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലേക്കു തിരിച്ചുവിടാന്‍ അനുമതി നേടി. 2 മണിക്കൂര്‍ പറക്കലാണു ഫ്രാങ്ക്ഫര്‍ട്ടിലേക്കുണ്ടായിരുന്നത്. രാത്രി 11നു വിമാനം ഫ്രാങ്ക്ഫര്‍ട്ടിലിറങ്ങി.

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ടു വിമാനത്താവളത്തില്‍ അടിയന്തര മെഡിക്കല്‍ സഹായം ഉറപ്പാക്കിയിരുന്നു. ഇറങ്ങിയ ഉടന്‍ റിമോട്ട് ബേയിലേക്കു മാറ്റി യുവതിയെയും കുഞ്ഞിനെയും ഇവരുടെ ഒരു ബന്ധുവിനെയും വിമാനത്തില്‍ നിന്നിറക്കി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. പുലര്‍ച്ചെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നു പുറപ്പെട്ട വിമാനം രാവിലെ 9.45നു കൊച്ചിയിലിറങ്ങി. സാധാരണ പുലര്‍ച്ചെ 3.45നാണു കൊച്ചിയിലെത്തേണ്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments