Monday, January 6, 2025

HomeNerkazhcha Specialമൂത്രം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം; പുതിയ സാങ്കേതികവിദ്യുമായി ഗവേഷകര്‍

മൂത്രം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം; പുതിയ സാങ്കേതികവിദ്യുമായി ഗവേഷകര്‍

spot_img
spot_img

ലണ്ടന്‍: മൂത്രം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയുമായി ഒരുപറ്റം ഗവേഷകര്‍. ബ്രിട്ടനിലെ ബ്രസ്‌റ്റോളിലുള്ള ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. മൈക്രോബയല്‍ ഫ്യൂവല്‍ സെല്‍സ് ഉപയോഗിച്ചാണ് മൂത്രത്തില്‍ നിന്നും ഊര്‍ജ്ജം കണ്ടെത്തുന്നത്.

മൂത്രത്തില്‍ നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കുന്ന സൂക്ഷ്മാണുക്കളെയാണ് കണ്ടുപിടുത്തത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് ഗ്ലാസ്റ്റന്‍ബറി ഫെസ്റ്റിവലില്‍ വെച്ച് ‘പീ പവര്‍’ പ്രൊജക്ടിന്റെ പരീക്ഷണം ആരംഭിച്ചിരുന്നു. അന്ന് ശൗചാലയങ്ങളില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ തെളിയിച്ചു.

‘ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ മൈക്രേബിയല്‍ ഫ്യുവല്‍ സെല്‍ ഉപയോഗിച്ച് മനുഷ്യ വിസര്‍ജ്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരുദിവസം വീട്ടാവശ്യത്തിനുള്ള വൈദ്യുതി ഇങ്ങനെ ഉദ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്ലാസ്റ്റന്‍ബറി ഫെസ്റ്റിവലില്‍ വെച്ച് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേ ഇതിന്റെ പരീക്ഷണം ആരംഭിച്ചിരുന്നു. ഇതുവരെ മൊബൈല്‍ ഫോണുകള്‍, ബള്‍ബുകള്‍, റോബോട്ടുകള്‍ എന്നിവ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞു. ഫെസ്റ്റിവലിനിടെ അഞ്ച് ദിവസം ശൗചാലയത്തില്‍ ആളുകള്‍ മൂത്രമൊഴിച്ചതില്‍ നിന്ന് 300 വാട്ട് അവര്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു’-ബ്രിസ്‌റ്റോള്‍ റോബോട്ടിക്‌സ് ലൈബ്രറിയിലെ ഡോ. അയോണിസ് ഇറോപോലസ് പറഞ്ഞു.

മൂത്രത്തില്‍ നിന്നുള്ള ഈ വൈദ്യുതി ഉപയോഗിച്ച് 10 വാട് ബള്‍ബ് 30 മണിക്കൂര്‍ പ്രകാശിപ്പിക്കാം. മൈക്രോബയല്‍ ഫ്യൂവല്‍ സെല്ലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് കണ്ടുപിടുത്തം.

ഇതുവരെ മൂത്രം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വഴി മൊബൈല്‍ ഫോണുകള്‍, ബള്‍ബുകള്‍, റോബോട്ടുകള്‍ എന്നിവയാണ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചത്. വൈകാതെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ഈ ഊര്‍ജ്ജം ഉപയോഗപ്പെടുത്താനാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments