Thursday, November 21, 2024

HomeNerkazhcha SpecialWorld Smile Day എന്തു വലിയ പ്രശ്‌നത്തെയും ചെറു പുഞ്ചിരിയോടെ നേരിടാം

World Smile Day എന്തു വലിയ പ്രശ്‌നത്തെയും ചെറു പുഞ്ചിരിയോടെ നേരിടാം

spot_img
spot_img

എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ലോക പുഞ്ചിരിദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ നാലിനാണ് ലോക പുഞ്ചിരിദിനം. ‘ദയയോടെ പെരുമാറുക. ഒരാളെ പുഞ്ചിരിക്കാന്‍ സഹായിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പുഞ്ചിരിദിനത്തിന്റെ പ്രമേയം.

ചരിത്രം

1963ല്‍ മസാച്യുസെറ്റ്‌സിലെ വോര്‍സെസ്റ്ററില്‍ നിന്നുള്ള ഒരു ബിസിനസ് ഇല്യുസ്‌റ്റേറ്ററായ ഹാര്‍വി ബോള്‍ ആണ് ‘സ്‌മൈയിലി ഫെയ്‌സ് ചിഹ്നം’ ലോകത്ത് ആദ്യമായി പരിചയപ്പെടുത്തിയത്. ഇത് വലിയ തോതില്‍ വാണിജ്യപരമായി ഉപയോഗിക്കപ്പെട്ടതോടെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നഷ്ടപ്പെട്ടതായി അദ്ദേഹം കരുതി. തുടര്‍ന്നാണ്, പുഞ്ചിരിക്കായി ഒരു ദിനം സമര്‍പ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

1999ലാണ് ലോക പുഞ്ചിരി ദിനം ആദ്യമായി ആഘോഷിച്ചത്. അതിന് ശേഷം എല്ലാ വര്‍ഷം ഈ ദിനം ആചരിച്ചുവരുന്നു. ഹാര്‍വി ബോള്‍ വേള്‍ഡ് സ്‌മൈല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ലോകമെമ്പാടും പുഞ്ചിരിയും ദയയും പങ്കിടുന്നതിന്റെ പ്രധാന്യത്തിനായി വാദിക്കുന്നു. 2001ല്‍ സ്ഥാപിക്കപ്പെട്ട ഹാര്‍വി ബോള്‍ വേള്‍ഡ് സ്‌മൈല്‍ ഫൗണ്ടേഷനാണ് ലോകപുഞ്ചിരിദിന ആഘോഷ പരിപാടികള്‍ സജീവമാക്കിയത്.

ലോകപുഞ്ചിരിദിന പ്രമേയം 2024

‘ദയയോടെ പെരുമാറുക. ഒരാളെ പുഞ്ചിരിക്കാന്‍ സഹായിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പുഞ്ചിരിദിനത്തിന്റെ പ്രമേയം. പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുക, സന്തോഷം പകരുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ എല്ലാവരും ഒരു ചെറിയ കാര്യം ചെയ്യുന്നതിലൂടെ ലോകം കൂടുതല്‍ മനോഹരമായ ഇടമായി മാറുമെന്നും കരുതുന്നു.

പുഞ്ചിരിയുടെ ഗുണങ്ങള്‍

ചിരിക്കുന്നതിലൂടെ ശരീരത്തിലെ ഹാപ്പി ഹോര്‍മോണുകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. അതുവഴി സമ്മര്‍ദ ഹോര്‍മോണുകളായ കോര്‍ട്ടിസോളിന്റെയും അഡ്രിനാലിന്റെയും ഉത്പാദനം കുറയുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു.

  • പുഞ്ചിരിക്കുന്നത് ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നു
  • പുഞ്ചിരിക്കുമ്പോള്‍ സമ്മര്‍ദങ്ങള്‍ ഒഴിവാകുന്നു
  • പുഞ്ചിരി മറ്റുള്ളവരിലേക്കും പകരാന്‍ കഴിയും
  • പുഞ്ചിരി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
  • പുഞ്ചിരിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കും.
  • പുഞ്ചിരിക്കുന്നതിലൂടെ ശരീരത്തിലെ വേദനകുറയ്ക്കാന്‍ സഹായിക്കുന്ന സ്വാഭാവികമായ വേദനസംഹാരികളും സെറോടോണിനും പുറത്തുവിടാന്‍ പ്രേരിപ്പിക്കുന്നു
  • എപ്പോഴും പോസിറ്റീവായിരിക്കാന്‍ പുഞ്ചിരി നിങ്ങളെ സഹായിക്കുന്നു

മനസിനെയും ശരീരത്തെയും പുഞ്ചിരി സ്വാധീനിക്കുമോ

പുഞ്ചിരിക്കുന്നതിലൂടെ നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ള ഇടങ്ങളെയും മാറ്റിമറിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ കരുതുന്നു. ഡോപമൈന്‍, എന്‍ഡോര്‍ഫിന്‍സ്, സെറോടോണിന്‍ എന്നിവയുള്‍പ്പെടെ ശരീരത്തിലെയും മസ്തിഷ്‌കത്തിലെയും നല്ല രാസവസ്തുക്കള്‍ പുറത്തുവിടാന്‍ പുഞ്ചിരി സഹായിക്കുന്നു. ഈ രാസവസ്തുക്കള്‍ നമ്മെ സന്തോഷത്തോടെയിരിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് മാത്രമല്ല രക്തസമ്മര്‍ദം, ഹൃദയമിടിപ്പ്, സമ്മര്‍ദം എന്നിവ കുറയ്ക്കാനും സഹായിക്കുന്നതിനോടൊപ്പം സ്വാഭാവിക വേദനസംഹാരികളായും പ്രവര്‍ത്തിക്കുന്നു. പുഞ്ചിരിക്കുമ്പോള്‍ സെറോടോണിന്റെ അളവ് വര്‍ധിക്കുകയും അതുവഴി മാനസികാവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു.

എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ

നിങ്ങളുടെ ജീവിതത്തിലെയും നിങ്ങളായിരിക്കുന്ന സാഹചര്യങ്ങളിലെയും നല്ല കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക

നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക

പ്രകൃതിയിൽ സമയം ചെലവഴിക്കുക

എപ്പോഴും നന്ദിയോടെയും പുഞ്ചിരിയോടെയും നിലകൊള്ളുക

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments