Wednesday, December 4, 2024

HomeNerkazhcha Specialഇന്ന് മഹാനവമി; ​വിജയദശമിക്കൊരുങ്ങി ക്ഷേത്രങ്ങൾ, ദേവീപ്രാർത്ഥനയിൽ മുഴുകി ഭക്തർ

ഇന്ന് മഹാനവമി; ​വിജയദശമിക്കൊരുങ്ങി ക്ഷേത്രങ്ങൾ, ദേവീപ്രാർത്ഥനയിൽ മുഴുകി ഭക്തർ

spot_img
spot_img

ഇന്ന് മഹാനവമി. ദുർഗയായി അവതരിച്ച പാർവതി ദേവി 9 ദിവസം യുദ്ധം ചെയ്ത് ഒടുവിൽ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് വിശ്വാസം. ആദിപരാശക്തി സരസ്വതിദേവിയായി മാറുന്ന വിജയദശമി നാളിലാണ് കുട്ടികൾ വിദ്യാരംഭം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്.

നവരാത്രി മഹോത്സവം പൂർത്തിയായി വിജയദശമിക്കൊരുങ്ങുകയാണ് ക്ഷേത്രങ്ങൾ. പഞ്ചാം​ഗം പ്രകാരം കേരളത്തിൽ നാളെയാണ് ​വിജയദശമി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിജയദശമി ഇന്നാണ്. മഹാനവമി ദിവസത്തിൽ ക്ഷേത്രങ്ങളിൽ പുസ്തകപൂജകളും ആയുധപൂജകളും മറ്റുവിശേഷാൽ പൂജകളും നടക്കും.

ഞായറാഴ്ച വിജയദശമി ദിനത്തിൽ രാവിലെ നടക്കുന്ന പൂജയോടെ പുസ്തകങ്ങൾ തിരിച്ചെടുക്കും. കുരുന്നുകളെ എഴുത്തിനിരുത്തലും നാളെയാണ് നടക്കുക.ക്ഷേത്രങ്ങളിലെല്ലാം നവരാത്രി യോടനുബന്ധിച്ച് വലിയ ഭക്തജന തിരക്കാണ് ഇന്നലെ മുതൽ അനുഭവപ്പെടുന്നത്. മിക്ക ക്ഷേത്രങ്ങളിലും പത്ത് ദിവസത്തെ പൂജ പരിപാടികളാണ് നടക്കുന്നത്.

ക്ഷേത്രങ്ങൾക്ക് പുറമേ സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും. കോട്ടയം പനച്ചിക്കാട് സരസ്വതി ക്ഷേത്രം, വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബിക ക്ഷേത്രം, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കേരളത്തിൽ പ്രധാനമായും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments