Thursday, November 21, 2024

HomeArticlesArticlesപാതിരാ റെയ്ഡിന്റെ പേരില്‍ രാഷ്ട്രീയവിവാദം

പാതിരാ റെയ്ഡിന്റെ പേരില്‍ രാഷ്ട്രീയവിവാദം

spot_img
spot_img

(ശ്യാം കുമാര്‍)

പാലക്കാട്: പാതിരാ റെയ്ഡില്‍ പാലക്കാടിനെ ചൂടുപിടിപ്പിച്ച് രാഷ്ട്രീയവിവാദം. കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ മുറികള്‍ പരിശോധിക്കാന്‍ പോലീസ് എത്തിയതാണ് സംഘര്‍ഷത്തിന് വഴി വെച്ചത്. വനിതാ നേതാക്കളായ ഷാനി മോള്‍ ഉസ്മാന്റയും ബിന്ദു കൃഷ്ണയുടെയും മുറികളില്‍ വരെ വനിതാ പോലീസ് ഇല്ലാതെ റെയ്ഡിനെത്തിയെന്നും വനിതാ നേതാക്കളെ അപമാനിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. വീണു കിട്ടിയ പാതിരാ റെയ്ഡ് വിവാദം കോണ്‍ഗ്രസും യു.ഡി,എഫും തിരഞ്ഞെടുപ്പില്‍ വിനിയോഗിക്കുകയാണ്. പാലക്കാട് എസ്.പി ഓഫീസിലേക്ക് യു.ഡി.എഫ് നടത്തിയ മാര്‍ച്ചും കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയും അതാണ് തെളിയിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ കള്ളപ്പണം എത്തിച്ചുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയതെങ്കിലും മുറികളില്‍ നിന്ന് യാതൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പു കാലത്ത് രഹസ്യവിവരം ലഭിച്ചാല്‍ നടത്താറുള്ള പതിവു പരിശോധന മാത്രമാണെന്നാണ് പോലീസ് വാദം. എന്തായാലും കൊടകര ഹവാല ഇടപാട് കേസ് വീണ്ടും സജീവമായതിന് പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പു കാലത്ത് പാലക്കാട്ടും കള്ളപ്പണം എത്തിയെന്ന ആരോപണം കൊഴുക്കുന്നത്.

വയനാട്ടിലോ ചേലക്കരയിലോ ഇല്ലാത്ത രീഷ്ട്രീയ വിവാദങ്ങള്‍ പാലക്കാട്ട് ഉയരുന്നത് ഇവിടെ നടക്കുന്ന കടുത്ത ത്രികോണ മല്‍സരത്തിന്റെ സൂചനയാണ്. യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ ഏറ്റു മുട്ടുന്ന തിരഞ്ഞെടുപ്പെന്ന ചിത്രം മാറി ശക്തമായ ത്രികോണ മല്‍സരത്തിലേക്ക് പാലക്കാട് നീങ്ങി കഴിഞ്ഞു. അതിന്റെ ചൂടും പുകയുമാണ് തിരഞ്ഞെടുപ്പു വിവാദങ്ങളില്‍ പ്രതിഫലിക്കുന്നത്. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത് മുതല്‍ ബി.ജെ.പി ക്യാമ്പിലെ അസ്വാരസ്യം വരെ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുകയാണ്.

പാലക്കാട്ട് പോലീസിനെ ഉപയോഗിച്ചു നടത്തിയ പാതിരാനാടകം കൊടകര കുഴല്‍പ്പണ ഇടപാട് വെളുപ്പിക്കാനുള്ള സി.പി.എം- ബി.ജെ.പി. ഡീലിന്റെ തുടര്‍ച്ചയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിന്റെ രാഷ്ട്രീിയ ചരിത്രത്തില്‍ ഇതുവരെ നടക്കാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ പാതിരാ നാടകമെന്ന് പ്രതിപക്്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പോലീസ് റെയ്ഡ് ആസൂത്രിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ആരോപിച്ചിരുന്നു.കോട്ടമൈതാനത്ത് നടന്ന പ്രതിഷേധത്തില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി., കെ. സുധാകരന്‍, ഷാഫി പറമ്പില്‍ എം.പി. തുടങ്ങിയവരടക്കം സംസാരിച്ചു.

അതേ സമയം, ഹോട്ടലിലെ പരിശോധന തടഞ്ഞത് കോണ്‍ഗ്രസിന് എന്തോ മറയ്ക്കാന്‍ ഉള്ളതു കൊണ്ടാണെന്ന്് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ ആരോപിച്ചു. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍
പരിശോധിക്കണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ടി.പി.രാമകൃഷ്ണന്‍ ആവശ്യപ്പട്ടു.

പടുകുഴിയില്‍ വീണ കോണ്‍ഗ്രസ് പിടിച്ചുകയറാനുള്ള കച്ചിത്തുരുമ്പായി പാലക്കാട് ഹോട്ടലില്‍ നടന്ന പരിശോധനയെ വളച്ചൊടിക്കുകയാണെന്ന് ജില്ലയില്‍ നിന്നുള്ള മന്ത്രി കൂടിയായ എം ബി രാജേഷ് ആരോപിച്ചു. ‘ഹോട്ടലില്‍ പണം സംഭരിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നെത്തിയ പൊലീസ് എല്ലാ രാഷ്ട്രീയ പാര്‍ടികളുടെ നേതാക്കളുടെ മുറിയിലും പരിശോധന നടത്തി. തെരഞ്ഞെടുപ്പ് കാലത്ത് പരിശോധനകള്‍ നടത്തുന്നത് സ്വാഭാവിക നടപടി മാത്രമാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് താനടക്കം പല മന്ത്രിമാരുടെയും വാഹനം പരിശോധിച്ചിട്ടുണ്ട്. തങ്ങള്‍ക്കാര്‍ക്കും അതില്‍ പ്രതിഷേധം ഉണ്ടായിട്ടില്ല. സ്വാഭാവികമായൊരു പരിശോധനയെ ഇത്രവലിയ പുകിലാക്കി മാറ്റേണ്ട കാര്യമെന്താണ്’- എം ബി രാജേഷ് ചോദിച്ചു. അതേ സമയം, കൊടകര കുഴല്‍പ്പണ കേസില്‍ മുഖം നഷ്ടപ്പെട്ട ബി.ജെ.പിയുടെയും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ സി.പി.എമ്മിന്റെയും ജാള്യത മറയ്ക്കുന്നതിനു വേണ്ടി തയാറാക്കിയ പാതിരാ നാടകമാണ് അരങ്ങില്‍ എത്തുന്നതിന് മുന്‍പ് ദയനീയമായി പരാജയപ്പെട്ടതെന്ന് പ്രതിക്ഷ നേതാവ് വി.ഡി.സീശന്‍ പറഞ്ഞു. മന്ത്രി എം.ബി രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായ സി.പി.എം നേതാവും ബി.ജെ.പി നേതാക്കളുടെ അറിവോടെയാണ് ഈ പാതിരാ നാടകത്തിന്റെ തിരക്കഥ തയാറാക്കിയതെന്നും സതീശന്‍ തിരിച്ചടിച്ചു.

പാതിരാ റെയ്ഡിനെ തുടര്‍ന്നുള്ള വിവാദം കൊഴുക്കുകയാണ് . മണഡലത്തിലെ സ്്ഥാനാര്‍ത്ഥികളും വിവാദത്തില്‍ ഇടപ്പെട്ട് അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. തതിക്ക് ഷാഫി പറമ്പിലിന്‍രെ മോഡസ് ഓപ്പറാന്‍ഡി അറിയാമെന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.ആര്‍ .സരിന്‍ പറയുന്നത്. ഈ സംബവത്തോടെ പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശുക്രദശ ആ രംഭിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പറയുന്നു. തിരഞ്ഞെടുപ്പിന് ഇനിയും രണ്ടാഴ്ചക്കാലമുണ്ട്. പോലീസ് റെയ്ഡ് വിവാദം അതു വരെ സജീവമാക്കി നിര്‍ത്താനാണ് യു.ഡി.എഫ് ശ്രമം.

കോണ്‍ഗ്രസിന് വേണ്ടി കള്ളപ്പണം എത്തി എന്ന് ആരോപണത്തില്‍ സി.പി.എമ്മും ഉറച്ചു നില്‍ക്കുകയാണ്. ഹോട്ടല്‍ മുറികളിലെ സി.സി.ടി.വി പരിശോധിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പോലീസിന് പരാതി നല്‍കിയതിനെ തുര്‍ന്ന് പോലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് കള്ളപ്പണമെത്തിച്ചുവെന്ന ആരോപണത്തിന് തെളിവു ലഭിക്കുമോ? യു.ഡി.എഫ് ആരോപിച്ചത് പോലെ ഇതൊരു പാതിരാനാടകമായി ഒടുങ്ങുമോ ? കൊടകര കുഴല്‍പ്പണക്കേസിന് പിന്നാലെ പാലക്കാട്ടെ കള്ളപ്പണ ആരോപണവും വോട്ടെടുപ്പു വരെ കത്തി നില്‍ക്കുമെന്ന് ഉറപ്പയി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments