Friday, March 14, 2025

HomeArticlesArticlesഅദാനിയെ അമേരിക്ക അകത്തിടുമോ ? (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

അദാനിയെ അമേരിക്ക അകത്തിടുമോ ? (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

spot_img
spot_img

അമേരിക്ക അദാനിക്ക് പുട്ടിടുമോ? ഇന്ന് പലരുടെയും മനസ്സിൽ ഉയരുന്ന ചോദ്യമാണ്. അമേരിക്കയിലെ ന്യൂയോർക്ക് കോടതിയിൽ അദാനിക്കെതിരെ അഴിമതിക്കും തട്ടിപ്പിനും വിശ്വാസ വഞ്ചനക്കും കേസ്സു ഫയൽ ചെയ്യുകയുണ്ടായി. 250 മില്യൺ ഡോളറിന്റെ കൈക്കൂലി പദ്ധതി ആസൂത്രണം ചെയ്തതായും അമേരിക്കയിൽ പണം സ്വരൂപിക്കുന്നതിനായി അത് മറച്ചുവച്ചതായും അമേരിക്കയിലെ ഫെഡറൽ പ്രോസ്‌ക്യൂട്ടർമാർ ഫയൽ ചെയ്തതാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്സ്. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്ക് കോർട്ടിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2020-24 കാലയളവിൽ നടന്ന ഇടപാടാണ് കേസിനാസ്‌പദമായ സംഭവം. 20 വർഷത്തിനിടെ 2 ബില്യൺ ഡോളറിന്റെ കരാറുകൾ നേടിയെടുക്കാൻ അദാനിയും അദ്ദേഹത്തിന്റെ അന്തരവനും അദാനി ഗ്രൂപ്പിന്റ എസ്ക്സിക്യൂട്ടിവുകളിൽ ഒരാളുമായ സാഗർ അദാനിയും മറ്റൊരു എസ്ക്സിക്ക്യൂട്ടിവും അദാനി ഗ്രീൻ എനർജിയുടെ സി ഇ ഓ യുമായ വിനീത് എസ് ജയനും അമേരിക്കയിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്കിയെന്നതാണ് കേസ്സിന് അടിസ്ഥാനം. ഇവരെക്കൂടാതെ മാറ്റ് അഞ്ച് പേരെ കുടി ചേർത്താണ് കേസ്സ് ഫയൽ ചെയ്തിരിക്കുന്നത്. സോളാർ പവർ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് വേണ്ടിയായിരുന്നു ഇതെന്നാണ് ഇപ്പോഴ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചിരിക്കുകയാണ്.

ഇതാദ്യമാണ് അദാനിഗ്രൂപ്പിനെതിരെ ഒരു കേസ്സ് അമേരിക്കയിൽ ഫയൽ ചെയ്യുന്നത്. എന്നാൽ അദാനിക്കെതിരെ പല ആരോപണങ്ങൾ ഇതിനുമുൻപ് പലതവണ ഉണ്ടായിട്ടുണ്ട് അമേരിക്കയിൽ നിന്ന് തന്ന്. അമേരിക്കയിലുള്ള ഹിൻഡൻബർഗ് എന്ന ഇൻവെസ്റ്റ്മെന്റ് റിസേര്ച് കംമ്പനി അദാനിക്കെതിരെ ഇതിനുമുൻപ് രണ്ടു തവണ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഷെയറിൽ തട്ടിപ്പു നടത്തിയെന്നതായിരുന്നു ആ ആരോപണം. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്നു കാണിച്ച് ഷെയറിൽ കൃത്രിമം കാണിച്ച് അതിൽ കൂടി കോടിക്കണക്കിന് രൂപയുടെ ലാഭം ഉണ്ടാക്കിയെന്നതായിരുന്നു ആ ആരോപണത്തിന് പിന്നിൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിൻബലത്തോടെയാണ് അദാനി ഇത് ചെയ്തതെന്ന് കോൺഗ്രസ് പാർലമെന്റിൽ അങ്ങാടിക്കുകയുണ്ടായി. ഈ ആരോപണം ഏറെ കോളിളക്കം ഇന്ത്യയിൽ സൃഷ്ട്ടിക്കുകയുണ്ടായി. അദാനിയുടെ ബിസ്സിനസ്സ് വെറും ചീട്ടു കൊട്ടാരമാണെന്ന് അന്ന് ഹിൻഡൻ ബർഗ് തുറന്നടിക്കുകയുമുണ്ടായി. അദാനിയുടെ ഷെയറുകളുടെ വിലകൾ അന്ന് കുത്തനെ ഇടിയുകയും ലോക കോടിശ്വര പട്ടികയിൽ നിന്ന് വളരെ പിന്നോക്കം പോകുകയും ചെയ്തു.

മോദിയോ ബി ജെ പി സർക്കാരോ ഈ ആരോപണങ്ങൾക്ക് മറുപടികൊടുക്കുകയോ പാർലമെൻറിൽ കോൺഗ്രെസ്സിന്റ വാദത്തെ തള്ളിപ്പറയുകയോ ചെയ്തില്ല എന്ന് മാത്രമല്ല അദാനിക്ക് വേണ്ട പിന്തുണയും നൽകുകയും ചെയ്യുകയാണുണ്ടായത്. അതുകൊണ്ടു തന്നെ അന്നത് കേവലം ഒരാരോപണമായി ഒതുങ്ങി പോയി എന്നതാണ് വസ്തുത. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും അദാനി വിഷയം ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് രംഗത്ത് വരികയുണ്ടായി. ബി ജെ പിയുടെ മൃഗീയ ഭുരിപക്ഷമെന്ന വാദത്തിന് വിലങ്ങുതടിയാകാൻ അതും കാരണമായി.

അമേരിക്കയിലെ കോടതിയിൽ കേസ്സ് ഫയലുചെയ്തതിനെ തുടർന്ന് കഴിഞ്ഞാഴ്ച ആരംഭിച്ച പാർലമെന്റ് സമ്മേളനങ്ങളിൽ കോൺഗ്രസ്സ് വീണ്ടും അദനിക്കെതിരെ ആഞ്ഞടിക്കുകയുണ്ടായി. ഒപ്പം മോദിക്കെതിരെയും ബി ജെ പിക്കെതിരെയും. ജോയിന്റ് പാര്ലമെന്റ് കമ്മിറ്റി അദാനിക്കെതിരെ അന്വഷിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. മോഡിയുമായുള്ള അടുപ്പം മുതലെടുത്ത് സർക്കാരിനെ പറ്റിച്ച് കോടികൾ അനധികൃതമായി അദാനി സമ്പാദിച്ചു എന്നതാണ് അവരുടെ ആരോപണം. എന്നാൽ ഈ ആവശ്യം മോദി സർക്കാർ പാടെ നിരസിയ്ക്കുകയാണ് ചെയ്തത്. ഇത് വ്യക്തിയും യൂ എസ്സ് ഗവൺമെന്റും തമ്മിലുള്ളതാണെന്നതാണ് അതിനവർ പറയുന്ന കാരണം.

ഇതോടൊപ്പം കെനിയ അദാനിയുടെ എല്ലാ ഇടപാടുകളും മരവിപ്പിക്കുകയുണ്ടായി. അദാനി കെനിയയെ വഞ്ചിച്ചു എന്നതാണ് അതിനെ കാരണം. ലോകത്ത് വിവിധ രാജ്യങ്ങളിൽ പടർന്നിരിക്കുന്ന വ്യാവസായിക സാമ്രാജ്യമാണ് അദാനിയുടേത്. അദാനിക്കെതിരെ ഏതൊക്കെ രാജ്യങ്ങൾ നടപടിയുമായി ഇനിയും രംഗത്തുവരും. ഇതൊക്ക് വെറും ചീട്ടുകൊട്ടാരമാകുമോ. അമേരിക്കയിലെ എൻറോണിനെപ്പോലെ ദുബായ് ബസ്സിനസ്സ്മാൻ ബി ആർ ഷെട്ടിയെപ്പോലെ ഒരു സുപ്രഭാതത്തിൽ ഈ ബിസ്സിനസ്സ് സാമ്രാജ്യം തകരുമോ എന്നതാണ് ചോദ്യം. 2006ൽ പവർ ജിൻേറഷൻ എന്ന ഒരു ചെറിയ സ്ഥാപനവുമായി വ്യാവസായിക രംഗത്ത് തുടക്കം കുറച്ച അദാനി 2009-12 ൽ ക്യുഎൻസിലണ്ടിൽ കോയിൽ മൈൻ പ്ലാന്റ് തുടങ്ങിയെങ്കിലും അതിൽ കാര്യമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല.

എന്നാൽ അദാനിയുടെ വളർച്ച തുടങ്ങുന്നത് മോദി ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നതോടെയാണ് 2013 ന്റെ തുടക്കത്തിലാണ് . മോദി അദാനിയെ അധികാരത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ഉപയോഗിച്ച് കൈയയച്ച് സഹായിച്ചു എന്നതാണ് ആ വളർച്ചയിൽ കുടി കാണുന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കോടിശ്വരനായിയും ലോകത്തിലെ ഇരുപത് കോടിശ്വരൻമാരിൽ ഒരാളായിയും മാറിക്കഴിഞ്ഞു അദാനി. അതും കഴിഞ്ഞ പത്തുകൊല്ലത്തിനിടയിൽ.
ഇന്ന് ഇന്ത്യ എന്നാൽ അദാനിയെന്നതാണ് സമവാക്യം. ഒരു ഈടും നൽകാതെ അദാനിക്കുവേണ്ടി കോടികളാണ് ഇന്ന് ഇന്ത്യയിലെ ബാങ്കുകൾ നൽകിയിരിക്കുന്നത്.

അദാനിക്ക് മുകളിൽ പരുന്തും ഇന്ത്യയിൽ പറക്കില്ലഎന്നതാണ് സത്യം. അഥവാ പറന്നത് ആ പരുന്തിനെ വീഴ്ത്താൻ ഇവിടെ ഭരണകൂടങ്ങൾ തയ്യാറായി നിൽപ്പുണ്ട്. മോദിയുടെ താങ്ങും തണലും ഇന്ത്യയിൽ അദാനിയെ താങ്ങിനിർത്തും. എന്നാൽ അതല്ല അമേരിക്കയിൽ പ്രെസിഡന്റായാൽ പോലും നിയമം വഴിവിട്ടുപോകില്ല എന്നതാണ്. അതുകൊണ്ടുതന്ന് അദാനിക്ക് അമേരിക്കയിൽ പിടിവീഴുമോ എന്നതാണ് എല്ലാവരുടെയും ചോദ്യം. അങ്ങനെയൊരു പിടിവീണാൽ അത് അദാനിയെന്ന സാമ്രാജ്യത്തിന്റെ അടിവേരിളക്കും. അത് ഇന്ത്യക്ക് എത്രമാത്രം നഷ്ട്ടമുണ്ടാക്കുമെന്നത് ചിന്തിക്കുന്നതിലുമപ്പുറമാണ്. അത് മറ്റൊരു ഹർഷദ് മേത്തയാകാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments