2024 എന്ന ഈ കലണ്ടർ വർഷം അങ്ങനെ തീരുകയാണ്. 2025 എന്ന പുതിയൊരു വർഷത്തിൻറെ തുടക്കത്തിലേക്ക് ലോകം മുന്നേറുകയാണ്. 2025 ലേക്ക് ലോകം കടക്കുമ്പോൾ ലോകത്തെ ശക്തരായ 10 വ്യക്തികൾ ആരൊക്കെയാണെന്നാണ് എന്ന് നമുക്ക് പരിശോധിക്കാം. ലോകത്തിൻറെ ഗതിവിഗതികൾ അനു നിമിഷം മാറി വരികയാണ്. നിരവധി വ്യക്തികളും ലോക നേതാക്കളും ലോകത്തിൽ സ്വാധീനം ചെലുത്തുവാൻ കഴിവുള്ളവരാണ്. അത്തരത്തിൽ ലോകത്തിൽ നിർണായക സ്വാധീനം ചെലുത്തുവാൻ സാധിക്കുന്ന ചില വ്യക്തികൾ ഇവരൊക്കെയാണ് .
10
ഇമ്മാനുവൽ മാക്രോൺ
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ആണ് ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളിൽ പത്താം സ്ഥാനത്തുള്ളത്. അതിൻറെ പ്രധാന കാരണങ്ങളിൽ ഒന്ന് യൂറോപ്പിലെ തന്നെ ഏറ്റവും പവർഫുൾ ആയിട്ടുള്ള ഒരു രാജ്യമാണ് ഫ്രാൻസ്. എന്ന് മാത്രമല്ല നാറ്റോയിൽ അമേരിക്ക കഴിഞ്ഞാൽ ഏറ്റവും ശക്തമായ രാജ്യവും ഫ്രാൻസ് തന്നെയാണ്. സ്വതന്ത്രമായ ഒരു ഫോറിൻ പോളിസി എപ്പോഴും പിന്തുടരാൻ ശ്രമിക്കുന്ന രാജ്യം കൂടിയാണ് ഫ്രാൻസ്. നാറ്റോ മെമ്പറാണ്. അംഗരാജ്യങ്ങളുമായി സഹകരിക്കുന്നുണ്ട്. യൂറോപ്പിന്റെ ഭാഗമാണ്. അമേരിക്കയുടെ സുഹൃത്താണ്. എന്നൊക്കെ പറയുമ്പോഴും, ബ്രിട്ടൻ ജർമനി ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അമേരിക്കയുടെ ഒരു സാമന്ത രാഷ്ട്രമായിട്ട് നിൽക്കാൻ എപ്പോഴും ഫ്രാൻസ് തയ്യാറല്ല. പല വിഷയങ്ങളിലും ഫ്രാൻസിന് സ്വതന്ത്രമായ നിലപാടുകളും അഭിപ്രായങ്ങളും ഉണ്ട്. സാമ്പത്തികമായി നോക്കിയാലും ജർമനി കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും സമ്പന്നമായ ഒരു രാജ്യമാണ് ഫ്രാൻസ്. യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗവും യൂറോപ്പിലെ ഏറ്റവും വലിപ്പമുള്ള രാജ്യങ്ങളിൽ ഒന്നും ഏറ്റവും ശക്തമായ രാജ്യങ്ങളിൽ ഒന്നുമാണ് ഫ്രാൻസ്. ആ ഫ്രാൻസിന്റെ പ്രസിഡന്റ് എന്ന നിലയ്ക്ക് കൂടി തീർച്ചയായിട്ടും ഇമ്മാനുവൽ മാക്രോൺ വളരെ പവർഫുൾ ആയിട്ടുള്ള ഒരു വ്യക്തി തന്നെയാണ്.
9
കിം ജോങ്ങ് ഉൻ
ഉത്തരകൊറിയ എന്ന രാജ്യത്തിൻറെ ഏകാധിപതിയായ ഭരണാധികാരിയാണ് കിം ജോങ്ങ് ഉൻ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഏറ്റവുമധികം ഭയപ്പെടുന്ന വ്യക്തികളിൽ ഒന്നാണ് കിം ജോങ്ങ് ഉൻ. അതിൻറെ കാരണം ഇദ്ദേഹം സ്വയം ഒരു ഏകാധിപതിയാണ്. കൂടാതെ ഒരു ആണവായുധ ശക്തി കൂടിയാണ് ഉത്തരകൊറിയ. അതോടൊപ്പം തന്നെ എടുത്തു പറയേണ്ട കാര്യം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെ നേരിട്ട് ആക്രമിക്കാൻ കഴിയുന്ന മിസൈലുകൾ നിർമ്മിച്ചിട്ടുള്ള രാജ്യങ്ങളിൽ ഒന്നുകൂടിയാണ് ഉത്തരകൊറിയ. ഉത്തരകൊറിയയെ ഇത്രയും ശക്തമാക്കി മാറ്റിയതിൽ കിം ജോങ്ങ് ഉന്നിന്റെ പങ്ക് വളരെ വലുതാണ്. ഏതാണ്ട് രാജഭരണത്തിന് തുല്യമായ ഒരു ഭരണമാണ് ഉത്തരകൊറിയയിൽ നിലനിൽക്കുന്നത്. കിം ജോങ്ങ് ഉൻൻ്റെ പിതാവും അദ്ദേഹത്തിന്റെ പിതാവും ഒക്കെ അവിടുത്തെ തലവന്മാരായിരുന്നു. ഇപ്പോഴത്തെ പ്രധാന നേതാവ് അല്ലെങ്കിൽ രാജ്യത്തിൻറെ തലവൻ എന്ന് പറയുന്നത് കിം ജോങ്ങ് ഉൻ ആണ്. നാളെ അദ്ദേഹത്തിൻറെ കുടുംബത്തിലെ മറ്റൊരാൾ തന്നെ ആ പദവിയിലേക്ക് എത്തുകയും ചെയ്യും. ഇത്തരത്തിൽ ഒരു കുടുംബ വാഴ്ച അവിടെ നിലനിൽക്കുന്നുണ്ട്. ജനാധിപത്യം അവിടെ ഇല്ല. എന്ന് മാത്രമല്ല സർവ്വ അധികാരങ്ങളും ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതിനാൽ തന്നെ കിം ജോങ്ങ് ഉൻ വളരെയധികം പവർഫുൾ ആണ്. റഷ്യയുമായിട്ടും ചൈനയുമായിട്ടും ഒക്കെ അടുത്ത ബന്ധം പുലർത്തുന്ന കിം ജോങ്ങ് ഉൻ ലോകത്തിലെ ശക്തരായ വ്യക്തികളിൽ ഒൻപതാം സ്ഥാനം നൽകുന്നു.
8
മുഹമ്മദ് ബിൻ സൽമാൻ
എട്ടാം സ്ഥാനം മുഹമ്മദ് ബിൻ സൽമാൻ ആണ്. സൗദിയുടെ കിരീടാവകാശിയാണ് മുഹമ്മദ് ബിൻ സൽമാൻ. മുഹമ്മദ് ബിൻ സൽമാൻ എന്തുകൊണ്ട് ഇത്രയും പവർഫുൾ ആകുന്നു എന്ന് ചോദിച്ചാൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിൻറെ ഒരു പ്രത്യേകത കൊണ്ട് കൂടിയാണ് . സൗദി അറേബ്യ ഇസ്ലാമിക മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ്. അവരുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് അവിടെയാണ്. ഇസ്ലാം മതവുമായി ബന്ധപ്പെട്ടുള്ള ചരിത്രപരമായ ഒരുപാട് അവശേഷിപ്പുകൾ അവിടെയാണ് ഉള്ളത്. മാത്രമല്ല സൗദി മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യമാണ്. വളരെ വിശാലമായ രാജ്യമാണ് സൗദി അറേബ്യ. സാമാന്യം നല്ല ജനസംഖ്യയുമുണ്ട്. കൂടാതെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയിൽ വളരെയധികം നിർണായകമായ ഒരു പവറാണ് സൗദി അറേബ്യ. എണ്ണ ഉൽപാദനത്തിലേറെ മുന്നിൽ നിൽക്കുന്ന രാജ്യം കൂടിയാണ് സൗദി. ആഗോളതലത്തിൽ ഇസ്ലാമിക രാജ്യങ്ങളെയും സമൂഹത്തെയും സ്വാധീനിക്കാനുള്ള കഴിവുമുണ്ട്. ഈ പട്ടികയിൽ മുകളിൽ പറഞ്ഞ ഉത്തരകൊറിയയും ഫ്രാൻസുമായിട്ടൊക്കെ താരതമ്യപ്പെടുത്തുമ്പോൾ സൗദി എന്ന് പറയുന്ന രാജ്യം മിലിറ്ററി പവറിൽ വളരെ സ്ട്രെങ്ത് ഉള്ള രാജ്യം അല്ലെങ്കിലും, ആത്മീയമായിട്ടുള്ള ആ രാജ്യത്തിൻറെ സ്വാധീനവും ഒപ്പം സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻറെ ഒരു വ്യക്തി പ്രഭാവവും ഒക്കെ ഈ പട്ടികയിൽ അദ്ദേഹത്തിന് എട്ടാം സ്ഥാനം ലഭിക്കുന്നതിന് കാരണമായി.
7
ബെഞ്ചമിൻ നെതന്യാഹു
സാധാരണ നിലയിൽ ഇത്തരത്തിൽ ശക്തരായ വ്യക്തികളുടെ പട്ടികയിൽ ഇസ്രായേലിന്റെ പ്രധാനമന്ത്രിയെ പരിഗണിക്കാറില്ല. എന്നാൽ ഇപ്പോൾ ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്ന് നെതന്യാഹു ആണ്. ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തെ തുടർന്ന് നെതന്യാഹു യുദ്ധം പ്രഖ്യാപിച്ചതും ലെബനനിലും സിറിയയിലും അടക്കം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളും അതോടൊപ്പം തന്നെ ആരെയും കൂസാതെ ആരെയും ഭയപ്പെടാതെ തൻറെ രാജ്യത്തിൻറെ കാര്യങ്ങൾ നേടിയെടുക്കാൻ ഏത് അറ്റം വരെയും പോകും എന്ന് വ്യക്തമാക്കുകയും ചെയ്യുന്ന തരത്തിലുള്ള നതന്യാഹുവിന്റെ പ്രസ്ഥാവനകളും പ്രവർത്തികളും തന്നെയാണ് വളരെയധികം ശക്തനായ ഒരു നേതാവാക്കി അദ്ദേഹത്തെ മാറ്റുന്നത്. ഒപ്പം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ പൂർണ്ണ പിന്തുണയും ബെഞ്ചമിൻ നെതന്യാഹുവിന് ഉണ്ട്. ഇപ്പോൾ നടക്കുന്ന യുദ്ധം എടുത്ത് പരിശോധിച്ചാൽ ഹമാസിനു മേലും ലെബനനിലുള്ള വിമത സംഘടനകൾക്ക് മേലും വലിയ രീതിയിലുള്ള ആധിപത്യം നേടാനും വിജയം നേടാനും നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഇസ്രായേലിന് സാധിച്ചിട്ടുണ്ട്. സിറിയയിലുള്ള നിരവധി മിലിറ്ററി താവളങ്ങൾ തകർത്തുകൊണ്ട് സിറിയൻ ഗവൺമെന്റിനെ തന്നെ താഴെ ഇറക്കിയതിന്റെ പിന്നിലും ഇസ്രായേലിന് കൃത്യമായ പങ്കുണ്ട്. ഇതിനെല്ലാം ചരട് വലിച്ച ആൾ എന്ന നിലയിൽ ബെഞ്ചമിൻ നെതന്യാഹു വളരെയധികം പവർഫുൾ ആയിട്ടുള്ള ഒരു ലീഡർ ആയി മാറിയിരിക്കുന്നു.
6
പോപ്പ് ഫ്രാൻസിസ് അഥവാ ഫ്രാൻസിസ് മാർപാപ്പ
ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ കൂട്ടത്തിൽ ഇദ്ദേഹമാണ് ആറാം സ്ഥാനത്ത്. മുകളിൽ പത്താമതും ഒൻപതാമതും ഒക്കെ പറഞ്ഞ വ്യക്തികളൊക്കെ തന്നെ പലരും ആണവായുധ ശക്തികൾ ആയിട്ടുള്ള രാജ്യങ്ങളുടെ പ്രസിഡന്റുമാരാണ് അല്ലെങ്കിൽ വളരെ പവർഫുൾ ആയിട്ടുള്ള സൈന്യമുള്ള രാജ്യങ്ങളുടെ ഭരണാധികാരികളാണ്. എന്നാൽ ഇവിടെ ഫ്രാൻസിസ് മാർപാപ്പ എന്ന് പറയുന്നത് വത്തിക്കാൻ എന്ന് പറയുന്ന ഒരു കുഞ്ഞൻ രാജ്യം അതും യൂറോപ്പിലെ മറ്റൊരു രാജ്യത്തിന്റെ ഉള്ളിലുള്ള ഒരു കുഞ്ഞൻ രാജ്യമായ വത്തിക്കാൻ സിറ്റിയുടെ പരമാധികാരിയും സന്യാസ ജീവിതം അല്ലെങ്കിൽ സാത്വികമായ ഒരു ജീവിതം നയിക്കുന്ന വ്യക്തിയുമാണ്. അദ്ദേഹത്തിന്റെ കയ്യിൽ ആണവായുധവുമില്ല ആറ്റം ബോംബും ഇല്ല. പക്ഷേ പവർഫുൾ ആയിട്ടുള്ള വ്യക്തികളുടെ പട്ടികയിൽ ആറാം സ്ഥാനത്ത് അദ്ദേഹം ഉണ്ട്. ലോകത്ത് എല്ലായിപ്പോഴും ടോപ്പ് ടെൻ ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുമ്പോൾ അതിൽ ഒരാൾ എന്തായാലും ആ സമയത്തെ മാർപാപ്പ ഉണ്ടാവും. അതിന്റെ കാരണം, ലോകത്ത് ഏറ്റവും കൂടുതൽ മതവിശ്വാസികൾ ഉള്ളത് ക്രിസ്ത്യൻ മതത്തിലാണ്. ക്രിസ്ത്യൻ മതത്തിൽ ധാരാളം വിശ്വാസികൾ ഉണ്ട്, ക്രിസ്തീയ രാജ്യങ്ങളും ധാരാളമുണ്ട്. ലോകത്തെ പവർഫുൾ ആയിട്ടുള്ള രാജ്യങ്ങൾ എടുത്താൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങൾ കൂടുതലും ക്രിസ്തുമത വിശ്വാസത്തെ മുൻനിർത്തിയുള്ള രാജ്യങ്ങളാണ്. അതിനാൽ തന്നെ മാർപാപ്പ നേരിട്ടും അല്ലാതെയും ഈ രാജ്യങ്ങളെയും ഈ രാജ്യങ്ങളുടെ ഭരണാധികാരികളെയും സ്വാധീനിക്കുന്നുണ്ട്. മാർപാപ്പയുടെ വാക്ക് ധിക്കരിക്കാൻ പല രാജ്യങ്ങൾക്കും കഴിയില്ല. അദ്ദേഹത്തിൻറെ മുമ്പിൽ വിനീതരായി നിൽക്കുന്ന ലോക നേതാക്കളെ പലപ്പോഴും നമ്മൾ കണ്ടിട്ടുമുണ്ട്. ആത്മീയമായ ഒരു ശക്തിയാണ് ഇവിടെ പോപ്പ് ഫ്രാൻസിസിനെ പവർഫുൾ ആയിട്ടുള്ള ഒരു വ്യക്തിയാക്കി മാറ്റുന്നത്. അദ്ദേഹത്തിന് കാവലായി ലോകത്തെ ഏറ്റവു ശക്തമായ സെക്യുരിറ്റി സിസ്റ്റം തന്നെ ഉണ്ട് എന്നുള്ളതും അദ്ദേഹത്തിൻറെ ശക്തിയുടെ ഒരു പ്രതീകം തന്നെയാണ് .
5
ഇലോൺ മസ്ക്
ലോകത്തിലെ ശക്തരായ വ്യക്തികളുടെ പട്ടിക എടുത്താൽ ഇനി ഇലോൺ മസ്കിനെ ആർക്കും ഒഴിവാക്കാൻ കഴിയുകയില്ല, കാരണം ഏതാണ്ട് 500 ബില്യൺ യുഎസ് ഡോളറിനടുത്ത് ആസ്ഥിയുള്ള ഇപ്പോഴത്തെ റിയൽ ടൈം ബില്യനേഴ്സിന്റെ പട്ടികയിൽ ഏകദേശം 436 ബില്യൺ യുഎസ് ഡോളർ ആസ്ഥിയുള്ള വ്യക്തിയാണ് ഇലോൺ മസ്ക്. അതായത് ഒരു സമാന്തര ഭരണകൂടത്തെ പോലെ പ്രവർത്തിക്കാൻ കഴിയുന്ന ഒരുപാട് രാജ്യങ്ങളിലെ ഭരണാധികാരികളെ പോലും സ്വാധീനിക്കാൻ കഴിയുന്ന ഒരു വ്യക്തിയായിട്ട് മസ്ക് വളർന്നു കഴിഞ്ഞു. സൗത്ത് ആഫ്രിക്കയിൽ ജനിച്ച് അമേരിക്കക്കാരനായിട്ടുള്ള ഇലോൺ മസ്ക് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. രണ്ടാമതുള്ള ജെഫ് ബസോസിന് 238 ബില്യൺ ആണ് ആസ്ഥി എങ്കിൽ മസ്കിന്റേത് 436 ആണ്. ഏതാണ്ട് ഇരട്ടിക്കടുത്ത് ജെഫ് ബസോസിനേക്കാൾ ആസ്ഥി മസ്കിന് ഉണ്ട് എന്നുള്ളതാണ് അദ്ദേഹത്തിൻറെ സ്ട്രെങ്ത്. മസ്കിന്റെ ശക്തി എന്ന് പറയുന്നത് പണവും ടെക്നോളജിയുമാണ്. സ്പേസ് എക്സ്, ന്യൂറാ ലിങ്ക്, ടെസ്ല, അങ്ങനെ ഒരുപാട് കമ്പനികളുടെ ഒക്കെ ഉടമസ്ഥനാണ് ഇലോൺ മസ്ക്. അതിനാൽ തന്നെ വളരെയധികം പവർഫുൾ ആയിട്ടുള്ള ഒരു വ്യക്തിയുമാണ്.
4
നരേന്ദ്ര മോദി
നാലാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി മോദിയെ പ്രത്യേകിച്ച് ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. വളരെയധികം പവർഫുൾ ആയിട്ടുള്ള ഒരു ലോക നേതാവാണ് 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ തുടരുകയാണ് നരേന്ദ്രമോദി. ഇന്ത്യയെ ഒരു ആഗോളതലത്തിൽ തന്നെ ഒരു വലിയ ശക്തിയാക്കി മാറ്റുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്ന ഒരു വ്യക്തിയാണ്. നരേന്ദ്രമോദി ലോകത്തെ പവർഫുൾ ആയിട്ടുള്ള വ്യക്തികളുടെ കൂട്ടത്തിൽ രണ്ടാമതോ മൂന്നാമതോ ഒക്കെ ആയാൽ പോലും ആരും അതിശയപ്പെടില്ല കാരണം അത്രയും ആഗോളതലത്തിൽ സ്വാധീനമുള്ള ഒരു വ്യക്തിയാണ് അദ്ധേഹം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ പ്രധാനമന്ത്രിയാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നിന്റെയും ഏറ്റവും വലിയ സൈനിക ശക്തികളിൽ ഒന്നിന്റെയും പ്രധാനമന്ത്രിയാണ്. ഇന്ത്യ ഒരു ആണവശക്തി കൂടിയാണ് കൂടാതെ ഒരു സ്പേസ് പവർ കുടി ആണ്. ഇന്ത്യ ഇന്ന് ഓൾമോസ്റ്റ് എല്ലാ മേഖലയിലും അതിവേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യം കൂടിയാണ് .
3
ഷിജിൻ പിങ്
ചൈന എന്ന് പറയുന്ന ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുടെ തലവനാണ് ഷിജിൻ പിങ്. കമ്മ്യൂണിസ്റ്റ് ചൈനയുടെ ഏറ്റവും പരമോന്നതനായ നേതാവാണ് അദ്ധേഹം. വളരെയധികം സ്വാധീനം ലോകത്ത് ഉണ്ടാക്കാൻ കഴിയുന്ന ഒരു വ്യക്തിയാണ് ഷിജിൻ പിങ്.
ട്രേഡിലൂടെ ചൈന ലോകത്ത് ഉണ്ടാക്കിയിരിക്കുന്ന ഒരു സ്വാധീനമുണ്ട്, അത് മറ്റു രാജ്യങ്ങളുടെ നിലപാടുകളെയും തീരുമാനങ്ങളെയും പോലും ഇൻഫ്ലുവൻസ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഒരു സ്വാധീനം ഇന്ന് ചൈനക്കുണ്ട്. ഇന്ന് ഈ ചൈനയെ ഇത്രയും സ്ട്രോങ്ങ് ആക്കി നിർത്തുന്നതിൽ ഷിജിൻ പിങ്ങിനും ശക്തമായ ഒരു പങ്കുണ്ട്.
2
ഡൊണാൾഡ് ട്രംപ്
ട്രംപ് കൂടുതൽ പവർഫുൾ ആണ് കാരണം അദ്ദേഹത്തിന് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് ഉണ്ടായത്. സമ്പൂർണ്ണമായ ഒരു വിജയമാണ് അമേരിക്കൻ തിരഞ്ഞേടുപ്പിൽ ട്രംപ് നേടിയത്. അതോടൊപ്പം തന്നെ അമേരിക്കയിൽ വലിയ രീതിയിലുള്ള ജനപിന്തുണയുള്ള വളരെയധികം നാഷണലിസ്റ്റ് ആയിട്ടുള്ള പവർഫുൾ ആയിട്ടുള്ള യുഎസ്സിനെ ഏത് രീതിയിലും ശക്തിപ്പെടുത്തണം എന്നുള്ള ഒരു നിലപാട് കൂടി എടുത്തിട്ടുള്ള ഒരു വ്യക്തിയാണ് ട്രംപ്. അമേരിക്കയെ പോലെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യത്തിന്റെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയിലും ഏറ്റവും വലിയ സൈനിക ശക്തിയുടെ തലവൻ എന്ന നിലയിലും ഒക്കെ ഡൊണാൾഡ് ട്രംപ് തന്നെയാണ് ഏറ്റവും പവർഫുൾ ആയിട്ടുള്ള വ്യക്തികളിൽ രണ്ടാം സ്ഥാനം. ചിലപ്പോൾ അദ്ദേഹം ഒന്നാമതും എത്താം.
1
വ്ലാഡിമിർ പുഡിൻ
ഒന്നാം സ്ഥാനത്ത് നിലവിൽ വ്ലാഡിമിർ പുഡിൻ ആണ്. പുഡിന്റെ സ്ട്രെങ്ത് എന്തെന്ന് അറിയണമെങ്കിൽ, നാറ്റോ മുഴുവൻ വർഷങ്ങൾ ആയിട്ട് റഷ്യയോട് യൂക്രയിനിൽ നിന്നുകൊണ്ട് യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. റഷ്യയെ എന്നിട്ടും അവർക്ക് പരാജയപ്പെടുത്താൻ കഴിയുന്നില്ല. 100 ബില്യൺ യുഎസ് ഡോളറിനടുത്ത് അമേരിക്ക ചെലവഴിച്ചു. അമേരിക്കക്കൊപ്പം അവരുടെ സഖ്യ രാജ്യങ്ങൾ നാറ്റോ അംഗരാജ്യങ്ങൾ എല്ലാം ചേർന്ന് ഏതാണ്ട് 500 ബില്യൺ യുഎസ് ഡോളറിനു മുകളിൽ റഷ്യയെ തോൽപ്പിക്കാൻ വേണ്ടി ആയുധങ്ങളായും മറ്റു പല രൂപത്തിലും ചിലവഴിച്ചു, എങ്കിലും ഇപ്പോഴും റഷ്യയെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഒറ്റയ്ക്കാണ് റഷ്യ യുദ്ധം ചെയ്യുന്നത് മറുഭാഗത്ത് അമേരിക്കയും നാറ്റോ മുഴുവനും യൂക്രയിന്റെ പിന്നിൽ നിന്നാണ് യുദ്ധം ചെയ്യുന്നത്, എന്നിട്ടും റഷ്യയെ തൊടാൻ പറ്റുന്നില്ല. അമേരിക്കയെയും നാറ്റോയെയും തെല്ലും കൂസാതെ വെല്ലുവിളികളെ ഭയപ്പെടാതെ യൂക്രയിനെ ആക്രമിക്കാനുള്ള തീരുമാനമെടുക്കുക എന്നത് പോലും പുഡിന്റെ സ്ട്രെങ്തിന്റെ ഒരു സൂചന തന്നെയാണ്. യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടാതെ ശക്തമായ യുദ്ധത്തിൽ മുന്നോട്ടു പോവുക മാത്രമല്ല ഇപ്പോഴും വിജയം തങ്ങൾക്കൊപ്പം ആണെന്ന് ഉറപ്പുവരുത്തുക കൂടി പുഡിൻ ചെയ്യുന്നുണ്ട്. ആഗോളതലത്തിൽ യുഎസ്സിന്റെ മേധാവിത്വത്തിനെ വെല്ലുവിളിക്കാനും മൾട്ടിപോളാർ വേൾഡ് സൃഷ്ടിക്കുവാനും ബ്രിക്സിനെ ശക്തിപ്പെടുത്തുവാനും ഡോളറിനെ തകർത്ത് പുതിയ കറൻസികളെ പ്രൊമോട്ട് ചെയ്യാനും ഒക്കെ പുഡിൻ കാണിക്കുന്ന ധൈര്യം, അതുതന്നെയാണ് അദ്ദേഹത്തിന്റെ സ്ട്രെങ്തിന്റെ പ്രതീകം. ലോകത്ത് നിലവിൽ ഏറ്റവും പവർഫുൾ ആയിട്ടുള്ള ഒരു രാജ്യം തന്നെയാണ് റഷ്യ. കാരണം അമേരിക്കയുടെ കയ്യിൽ ഉള്ളതിനേക്കാൾ ആക്ടീവ് ആയിട്ടുള്ള ആണവായുധങ്ങൾ ഉണ്ട്. ലോകത്തിൻറെ ഏത് കോണിലും മിസൈൽ ആക്രമണവും ആണവായുധ ആക്രമണവും നടത്താനുള്ള ശേഷിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഹൈപ്പർസോണിക് പവർ ആണ്. ലോകത്തിലെ ഏറ്റവും മികച്ച വമ്പൻ ആയുധങ്ങൾ പലതും നിർമ്മിച്ചിട്ടുള്ള രാജ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ തലപ്പത്തിരിക്കുന്ന, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഏതാണ്ട് മൂന്ന് പതിറ്റാണ്ടിനടുത്ത് റഷ്യയെ ഒറ്റയ്ക്ക് നയിച്ചു കൊണ്ടിരിക്കുന്ന വ്ലാഡിമിർ പുഡിൻ ഈസ് വൺ ഓഫ് ദ മോസ്റ്റ് പവർഫുൾ പേഴ്സൺ ഇൻ ദ വേൾഡ് എന്ന നിസ്സംശയം പറയാം.