Wednesday, February 5, 2025

HomeNewsKeralaന്യൂ ഇയർ രാത്രിയിൽ തൃശൂർ നഗരത്തിൽ യുവാവിനെ 14 കാരൻ കുത്തിക്കൊലപ്പെടുത്തി

ന്യൂ ഇയർ രാത്രിയിൽ തൃശൂർ നഗരത്തിൽ യുവാവിനെ 14 കാരൻ കുത്തിക്കൊലപ്പെടുത്തി

spot_img
spot_img

ന്യൂ ഇയർ രാത്രിയിൽ തൃശ്ശൂർ നഗരത്തിൽ യുവാവിനെ 14 കാരൻ കുത്തിക്കൊലപ്പെടുത്തി. തൃശ്ശൂർ പാലിയം റോഡ് സ്വദേശി ലിവിൻ(30) ആണ് മരിച്ചത്. പാലസ് റോഡിന് സമീപം ചൊവ്വാഴ്ച രാത്രി 8:45 ഓടെ ആയിരുന്നു സംഭവം നടന്നത്. സംഭവത്തിൽ 14കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

15കാരനായ മറ്റൊരു കുട്ടിയും സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്നു കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കയ്യിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ കുത്തുകയുമായിരുന്നു. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments