കൊല്ലം: സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ സ്കൂൾ ബസ് ഡ്രൈവറും ക്ലീനറും പിടിയിൽ. തൃക്കോവിൽ വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. എട്ട് വിദ്യാർത്ഥികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കേസ് ചുമത്തിയത്.
ഇരുവർക്കുമെതിരെ എട്ട് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവർ വിദ്യാഥിനികളോട് മോശമായി പെരുമാറിയെന്നാണ് പരാതി. കുട്ടികൾ സ്വന്തം കൈപ്പടയിൽ പരാതി എഴുതി പ്രിൻസിപ്പാളിന് കൈമാറിയിരുന്നു. പ്രിൻസിപ്പാളാണ് പരാതി പൊലീസിന് നൽകിയത്. എട്ട് വിദ്യാര്‍ഥിനികളാണ് പരാതിക്കാര്‍.
ഓരോ കുട്ടികളുടെയും മൊഴി പ്രത്യേകം രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്ത്ത്. സാബുവിനെതിരെ ആറു കേസുകളും സുഭാഷിനെതിരെ രണ്ടു കേസുമാണ് രജിസ്റ്റർ ചെയ്തത്. ലൈംഗിക ചുവയോടെ സംസാരിച്ചു, ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതി. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു