കേരള രാജ്യാന്തര ഊർജ്ജമേളയുടെ രണ്ടാമത് എഡിഷൻ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ഊർജ്ജമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ക്വിസ് ആണ് ഇത്തവണത്തെ സവിശേഷതകളിൽ ഒന്ന്. ഓൺലൈനായി ആദ്യഘട്ടത്തിൽ പങ്കെടുക്കുന്നവർക്ക് മത്സരത്തിൽ മുന്നേറുന്നതിനനുസരിച്ച് ഫൈനൽ മത്സരത്തിൽ നേരിട്ട് പങ്കെടുക്കാം. ഒന്നാം സമ്മാനം നേടുന്ന വിജയിയെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 50,000 രൂപയും മൂന്നാം സമ്മാനം 25,000 രൂപയും ആണ്.
എനർജി മാനേജെൻ്റ് സെൻ്റർ 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരം തൈക്കാട് പോലീസ് ഗ്രൗണ്ടിൽ വെച്ച് കേരള രാജ്യാന്തര ഊർജ്ജമേള (International Energy Festival of Kerala – IEFK 2025) രണ്ടാം എഡിഷൻ സംഘടിപ്പിക്കുകയാണ്. സെമിനാറുകൾ, എക്സിബിഷനുകൾ, വിവിധ മത്സരങ്ങൾ, സ്റ്റുഡൻ്റ് എനർജി കോൺഗ്രസ്സ്, കേരള സംസ്ഥാന ഊർജ സംരക്ഷണ അവാർഡ് വിതരണം തുടങ്ങി വിപുലമായ പരിപാടികൾ ഊർജ്ജ മേളയോട് അനുബന്ധമായി നടക്കും. സ്ത്രീകൾക്കായി നടത്തുന്ന എൽ ഇ ഡി ബൾബ് റിപ്പയറിംഗ് പരിശീലനം, മെഗാ ക്വിസ് മത്സരം എന്നിവ മേളയുടെ ഈ വർഷത്തെ പ്രധാന ആകർഷണങ്ങളാണ്.
പ്രാഥമികമായി ഓൺലൈനായും ഗ്രാൻ്റ് ഫിനാലെ രാജ്യാന്തര ഊർജ മേളയുടെ അവസാന ദിവസം നേരിട്ടുമായി സംഘടിപ്പിക്കുന്ന മെഗാ ക്വിസ് പരിപാടിയിൽ ഏതു പ്രായക്കാർക്കും മത്സരിക്കാവുന്നതാണ്.