Monday, March 31, 2025

HomeNewsKeralaകൊച്ചിയിൽ 5 കോടിയുടെ ഫെരാരി സ്പോർ‌ട്സ് കാര്‍ മരത്തിലിടിച്ച് തകർന്നു; ആർക്കും പരിക്കില്ല

കൊച്ചിയിൽ 5 കോടിയുടെ ഫെരാരി സ്പോർ‌ട്സ് കാര്‍ മരത്തിലിടിച്ച് തകർന്നു; ആർക്കും പരിക്കില്ല

spot_img
spot_img

കൊച്ചി: കളമശ്ശേരിയിൽ ഫെരാരി സ്പോർട്സ് കാർ‌ അപകടത്തിൽ പെട്ടു. കളമശ്ശേരി മെഡിക്കൽ കോളേജ് റോഡിലാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മീഡിയനിലും തുടർന്ന് മരത്തിലും ഇടിക്കുകയായിരുന്നു.

ഫെരാരിയുടെ മിഡ് എഞ്ചിൻ സ്പോർട്സ് കാറായ 488 ജിടിബിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരുക്കുകളില്ല. എന്നാൽ വാഹനത്തിന് കാര്യമായ കേടുപാടുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അപകടത്തിന് പിന്നാലെ റോഡിൽ ഗതാഗത തടസമുണ്ടായി. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം. മീഡിയനിലും മരത്തിലുമിടിച്ച് റോഡിൽ‌ വട്ടം കറങ്ങിയാണ് കാർ നിന്നത്. ഒരു വ്യവസായിയുടെ വാഹനമെന്നാണ് പൊലീസ് പറയുന്നത്.

ഫെരാരി 2015 മുതൽ 2019 വരെ പുറത്തിറക്കിയ സ്പോർട്സ് കാറാണ് 488 ജിടിബി. ഫെരാരിയുടെ 458യുടെ പകരക്കാരനായി എത്തിയ ഈ സൂപ്പർ കാർ ഫെരാരി പ്രേമികളുടെ ഇഷ്ടപ്പെട്ട വാഹന ശ്രേണിയിൽ പെടുന്നതാണ്. 3.9 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി8 എഞ്ചിനാണ് ഈ കാറിനുള്ളത്.

670 എച്ച്പിയും 760 എൻഎം ടോർക്കുമുള്ള കാറിന്റെ ഉയർന്ന വേഗം 330 കിലോമീറ്ററാണ്. ഏകദേശം 5 കോടി രൂപയാണ് വാഹനം ഇറങ്ങിയ സമയത്തെ ഓൺറോഡ് വില.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments