അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത ഞായറാഴ്്ച്ച മുതല്‍ കനത്ത മഴയ്ക്കും ശീതക്കാറ്റിനും സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷത്തിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചന നല്‍കി. മൂടല്‍ മഞ്ഞ്, മഴ, പൊടിക്കാറ്റ് തുടങ്ങിയ സാഹചര്യത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് പോലീസ് മുന്നറിയിപ്പു നല്‍കി.കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
യുഎഇയില്‍ ശക്തമായമഴയ്ക്കും പൊടിക്കാറ്റിനും സാധ്യത
RELATED ARTICLES