Saturday, April 19, 2025

HomeNewsKeralaപോലീസ് ജീപ്പിടിച്ച് ആലപ്പുഴയില്‍ യുവാവ് മരിച്ചു

പോലീസ് ജീപ്പിടിച്ച് ആലപ്പുഴയില്‍ യുവാവ് മരിച്ചു

spot_img
spot_img

ആലപ്പുഴ: പോലീസ് ജീപ്പിടിച്ച് ആലപ്പുഴില്‍ യുവാവ് മരിച്ചു. ഇന്നലെ രാത്രി എട്ടോടെ ആലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. എടത്വ ഇരുപതില്‍ ചിറ സാനി ബേബി (29) ആണ് മരിച്ചത്. പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച് മടങ്ങുകയായിരുന്ന ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ ജീപ്പാണ് ഇടിച്ചത്.
അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ പോലീസ് ജീപ്പും യുവാവ് സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ചു തന്നെ യുവാവ് മരിച്ചു. റിംഗ് ജോലിക്കാരനായ സാനി ബേബി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments