Monday, December 23, 2024

HomeNewsKeralaപി സി ജോര്‍ജിന് ബിജെപിക്കാര്‍ പോലും വോട്ട് ചെയ്യുമോ എന്നു സംശയമെന്ന് വെള്ളാപ്പള്ളി നടേശന്‍

പി സി ജോര്‍ജിന് ബിജെപിക്കാര്‍ പോലും വോട്ട് ചെയ്യുമോ എന്നു സംശയമെന്ന് വെള്ളാപ്പള്ളി നടേശന്‍

spot_img
spot_img

പത്തനംതിട്ട: പി സി ജോര്‍ജിനെപ്പോലെ അപഹാസ്യനായ മറ്റൊരു നേതാവ് ഇല്ലെന്നും ജോര്‍ജിനെ കേരളത്തില്‍ ആരും വിശ്വസിക്കില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എങ്ങും സ്ഥലമില്ലാതെ വന്നപ്പോഴാണ് ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നത്.ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പിസി ജോര്‍ജിന് ദയനീയ പരാജയപ്പെടും.
പി സി ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാന്‍ തലയില്‍ ജനവാസമുള്ള ആരും തയ്യാറാകില്ല. കേരള രാഷ്ട്രീയത്തില്‍ ഒരു രക്ഷയും ഇല്ലാത്ത രാഷ്ട്രീയ നേതാവാണ് പി സി ജോര്‍ജ്. ഉമ്മന്‍ചാണ്ടിയെയും പിണറായിയേയും ചീത്തവിളിച്ച ആളാണ് പിസി ജോര്‍ജ്, മത്സരിച്ചാല്‍ പി സി ജോര്‍ജ് ദയനീയമായി പരാജയപ്പെടുമെന്നും വെള്ളാപ്പള്ളി പത്തനംതിട്ടയില്‍ പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments